കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലതാരത്തില്‍ നിന്ന് സൂപ്പര്‍സ്റ്റാറിലേക്ക് പടയോട്ടം, ഇക്കാര്യങ്ങളാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്

ശ്രീദേവിയെ സൂപ്പര്‍ താരമാക്കുന്നതില്‍ ഇവയാണ് നിര്‍ണായക ഘടകങ്ങളായത്

Google Oneindia Malayalam News

മുംബൈ: ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരെ ത്രസിപ്പിച്ച ലേഡി സൂപ്പര്‍ സ്റ്റാറാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞത്. ദക്ഷിണേന്ത്യയും ബോളിവുഡും ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളും ശ്രീദേവിയുടെ ജീവിതത്തിലുണ്ട്.

അത്തരം 15 കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെള്ളിവെളിച്ചത്തിലേക്ക് അവരുടെ കാല്‍വെപ്പും പിന്നീട് സൂപ്പര്‍ താരമായതിലേക്കുള്ള വളര്‍ച്ചയ്ക്കും ഇടയിലുള്ള രസകരമായ സംഭവങ്ങളാണ് ഇവ.

രസകരമായ പേര്

രസകരമായ പേര്

ശ്രീദേവി 1963 ഓഗസ്റ്റ് 13നാണ് ജനിച്ചത്. രസകരമായ പേരാണ് അവര്‍ക്ക് രക്ഷിതാക്കള്‍ നല്‍കിയത്. ശ്രീ അമ്മ യാങ്കര്‍ അയ്യപ്പനെന്നായിരുന്നു ശ്രീദേവിയുടെ യഥാര്‍ത്ഥ പേര്. ശിവകാശിയിലായിരുന്നു ജനനം. അമ്മ ആന്ധ്ര സ്വദേശിനി രാജേശ്വരിയും അച്ഛന്‍ അയ്യപ്പനുമായിരുന്നു.

പിതാവിന്റെ വിയോഗം

പിതാവിന്റെ വിയോഗം

1991 ശ്രീദേവിയെ സംബന്ധിച്ച് ഏറ്റവും ദു:ഖകരമായ വര്‍ഷമാണ്. പിതാവ് അയ്യപ്പന്‍ മരിക്കുന്നത് ഈ വര്‍ഷമാണ്. യഷ് ചോപ്രയുടെ പ്രണയകാവ്യ ലംഹേയും ഷൂട്ടിങ്ങ് ലണ്ടനില്‍ വച്ച് നടക്കുമ്പോഴായിരുന്നു മരണം. ഉടന്‍ നാട്ടിലേക്ക് മടങ്ങി അന്ത്യകര്‍മങ്ങള്‍ ചെയ്ത് ലണ്ടനിലേക്ക് തിരിച്ചു. ഈ ദു:ഖത്തിനിടയിലും ശ്രീദേവി ആദ്യം ഷൂട്ട് ചെയ്തത് അനുപം ഖേറിനൊപ്പമുള്ള കോമഡി രംഗങ്ങളാണ്.

തുണൈവന്‍

തുണൈവന്‍

ഒരു സുപ്രഭാതത്തില്‍ സൂപ്പര്‍ നായിക ആയതല്ല ശ്രീദേവി. അതിന് മുന്‍പേ ബാലതാരമായി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട് അവര്‍. നാലാം വയസ്സില്‍ തുണൈവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ അരങ്ങേറ്റം. മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ടായിരുന്നു ശ്രീദേവിയുടെ രംഗപ്രവേശം.

ഡെഡിക്കേഷന്‍

ഡെഡിക്കേഷന്‍

ശ്രീദേവി എന്ന വെറുതെ വന്ന് അഭിനയിച്ച് പോവുന്ന താരം മാത്രമല്ല ആത്മസമര്‍പ്പണത്തിന്റെ ആള്‍രൂപം കൂടിയായിരുന്നു അവര്‍. ചല്‍ബാസില്‍ നാ ജാനെ കഹാ സെ ആയി ഹേ എന്ന അനശ്വര ഗാനത്തിന്റെ ചിത്രീകരണ സമയത്ത് ശ്രീദേവിക്ക് കടുത്ത പനിയുണ്ടായിരുന്നു. എന്നിട്ടും അവര്‍ ഈ പാട്ടിന് വേണ്ടി മഴയത്ത് നൃത്തം ചെയ്തു അമ്പരിപ്പിച്ച് കളഞ്ഞു.

ഭാഷയെ അനായാസമാക്കിയവള്‍

ഭാഷയെ അനായാസമാക്കിയവള്‍

ഇന്ത്യയിലെ അഞ്ച് ഭാഷകളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ശ്രീദേവി. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് അവര്‍ അഭിനയിച്ചത്. മലയാളത്തില്‍ ദേവരാഗത്തില്‍ അവരുടെ അഭിനയത്തെ സാക്ഷാല്‍ ഭരതന്‍ പോലും പുകഴ്ത്തിയിരുന്നു.

ഫിലിം ഫെയര്‍ അവാര്‍ഡുകള്‍

ഫിലിം ഫെയര്‍ അവാര്‍ഡുകള്‍

അഞ്ച് തവണയാണ് ബോളിവുഡിലെ പ്രശസ്തമായ ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ശ്രീദേവിയെ തേടിയെത്തിയത്. ചല്‍ബാസ്, നാഗിന, ലംഹേ, മിസ്റ്റര്‍ ഇന്ത്യ, എന്നീ സിനിമകള്‍ക്ക് എതിരാളികളില്ലാതെയാണ് ശ്രീദേവി പുരസ്‌കാരം സ്വന്തമാക്കിയത്. ഇതില്‍ നാഗിനയും മിസ്റ്റര്‍ ഇന്ത്യയും ഏറെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.

ഹിന്ദിയിലേക്ക്

ഹിന്ദിയിലേക്ക്

ദക്ഷിണേന്ത്യയില്‍ തരംഗമായതിന് ശേഷമാണ് ശ്രീദേവി ഹിന്ദിയുടെ വിശാലഭൂമികയിലേക്ക് എത്തുന്നത്. സോല്‍വ സാവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇത് ഭാരതിരാജയുടെ 16 വയതിനിലേ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ഇതിന്റെ തമിഴിലും ശ്രീദേവി തന്നെയായിരുന്നു അഭിനയിച്ചിരുന്നത്.

പദ്മശ്രീ

പദ്മശ്രീ

സിനിമയില്‍ എക്കാലവും ശോഭിച്ചെങ്കിലും കേന്രസര്‍ക്കാരിന്റെ ഉന്നത പദവികളിലൊന്നായ പദ്മശ്രീ വൈകിയാണ് അവര്‍ ലഭിച്ചത്. 2013ലായിരുന്നു പദ്മശ്രീ ശ്രീദേവിയെ തേടിയെത്തിയത്. ഒരിടവേളയ്ക്ക് ശേഷം അവര്‍ സിനിമയിലേക്ക് തിരിച്ചെത്തിയ സമയമായിരുന്നു അത്.

ഗായികയായി..

ഗായികയായി..

അഭിനയരംഗത്ത് മാത്രമല്ല ഗാനരംഗത്തും ശോഭിച്ചിട്ടുണ്ട് ശ്രീദേവി. സദ്മയിലൂടെയാണ് അവര്‍ ആദ്യമായി പാടിയത്. പിന്നീട് ചാന്ദിനി, ഗര്‍ജന, ക്ഷണ ക്ഷണം എന്നീ ചിത്രങ്ങളിലും പാടി. ഇതില്‍ സദ്മയില്‍ കമല്‍ഹാസനൊപ്പം പാടിയ ഏക് ദഫ ഏക് ജംഗില്‍ ഥാ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

തിരക്കുകള്‍

തിരക്കുകള്‍

സംവിധായകരോട് നോ പറയുന്ന നായികയായിട്ട് അവര്‍ പെട്ടെന്നാണ് വളര്‍ന്നത്. ഇന്ദ്രകുമാറിന്റെ ബേട്ട എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയായിരുന്നു. എന്നാല്‍ തിരക്കാണെന്ന് കാണിച്ച് അവര്‍ ചിത്രത്തോട് നോ പറഞ്ഞു. അനില്‍ കപൂറിനൊപ്പം ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചതും സിനിമ നിരസിക്കാന്‍ കാരണമായി.

സ്പീല്‍ബര്‍ഗും വേണ്ട

സ്പീല്‍ബര്‍ഗും വേണ്ട

സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെ ഇതിഹാസ ചിത്രം ജുറാസിക് പാര്‍ക്കില്‍ ഒരു വേഷം ശ്രീദേവിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ബോൡവുഡില്‍ ഇഷ്ടം പോലെ അവസരങ്ങളുണ്ടെന്നും ചെറിയ വേഷത്തിനായി ഹോളിവുഡില്‍ അഭിനയിക്കുന്നില്ലെന്നും അവര്‍ ഉറപ്പിച്ച് പറയുകയായിരുന്നു.

ബാസിഗര്‍...

ബാസിഗര്‍...

ഷാറൂഖ് ഖാനെ സൂപ്പര്‍ താരമാക്കിയ ചിത്രം ബാസിഗറിലും ശ്രീദേവിയെ ആയിരുന്നു നായികയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് പുതുമുഖ സംവിധായകനായതും ഷാരൂഖ് ഖാന്‍ ചെറിയ താരമായിരുന്നതുമാണ് സിനിമ ശ്രീദേവി സ്വീകരിക്കാതിരുന്നത്. അതിലേറെ തിരക്കുകള്‍ സിനിമ വേണ്ടെന്ന് പറയുന്നതിന് കാരണമായി.

ശബ്ദം പ്രശ്‌നമായി

ശബ്ദം പ്രശ്‌നമായി

ബോളിവുഡില്‍ ഡബ്ബിങ്ങായിരുന്നു ശ്രീദേവിക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. തുടക്കകാലത്ത് നാസ് ആയിരുന്നു അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. ആക്രി റാഷ്ത എന്ന ചിത്രത്തിന് വേണ്ടി നടി രേഖയാണ് അവര്‍ക്കായി ഡബ്ബ് ചെയ്തത്. പിന്നീട് ചാന്ദ്‌നി എന്ന ചിത്രം തൊട്ടാണ് അവര്‍ ഹിന്ദിയില്‍ സ്വന്തമായി ഡബ്ബ് ചെയ്തത്.

രജനീകാന്തിന്റെ അമ്മ

രജനീകാന്തിന്റെ അമ്മ

ശ്രീദേവിക്ക് വെറും 13 വയസുള്ളപ്പോള്‍ അവര്‍ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ വളര്‍ത്തമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ പോലും അദ്ഭുതപ്പെടുത്തിയിരുന്നു. മൂണ്ട് മുടിച്ച് എന്ന ചിത്രത്തിലായിരുന്നു അത്. പിന്നീട് അതേ രജനീകാന്തിന്റെ പ്രണയിനിയായി ചല്‍ബാസ് എന്ന ചിത്രത്തിലും അവര്‍ അഭിനയിച്ച്ു എന്നത് ചരിത്രം.

ജയലളിതയ്‌ക്കൊപ്പം

ജയലളിതയ്‌ക്കൊപ്പം

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കൊപ്പവും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. ആദി പരാശക്തി എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. ഇതില്‍ ജെമിനി ഗണേശനും അഭിനയിച്ചിരുന്നു. തിരുമാംഗല്യം, ഭാര്യ ബിദല്ലു, നാം നാടു എന്നീ ചിത്രത്തിലും ജയലളിതയും ശ്രീദേവിയും ഒരുമിച്ച ്അഭിനയിച്ചിട്ടുണ്ട. എല്ലാം ബാല്യ താരമായിട്ടായിരുന്നു.

ശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹതശ്രീദേവി മദ്യപിച്ചിരുന്നോ? രക്തത്തില്‍ മദ്യം, മുങ്ങി മരണം, ഹൃദയാഘാതം... മരണത്തില്‍ അടിമുടി ദുരൂഹത

ഗ്രനേ‍ഡ് ആക്രമണം നടത്തിയത് രക്ഷപ്പെടാൻ!! ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന് ദാരുണാന്ത്യംഗ്രനേ‍ഡ് ആക്രമണം നടത്തിയത് രക്ഷപ്പെടാൻ!! ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന് ദാരുണാന്ത്യം

നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!നടി സാധനയെ കാണാനില്ല! മരിച്ചെന്ന് ഭർത്താവ്.. മൃതദേഹം ആരും കണ്ടിട്ടില്ല.. തിരോധാനത്തിൽ ദുരൂഹത!

English summary
15 interesting facts about sridevi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X