മഥുരയില്‍ ബാങ്ക് മാനേജര്‍ വിദേശി വനിതയെ ബലാത്സംഗം ചെയ്തു

  • By: Desk
Subscribe to Oneindia Malayalam

ലഖ്‌നൊ: മഥുരയില്‍ ബാങ്ക് മാനേജര്‍ 20വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി.സൗഹൃദം നടിച്ച് അടുത്തുകൂടിയ യുവാവ് ആക്രമിക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്

പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണുള്ളത്. ''വൃന്ദാവനില്‍ വെച്ചാണ് ഞാന്‍ അയാളെ പരിചയപ്പെട്ടത്. പല സ്ത്രീകളോടും ബന്ധമുള്ള ഒരാളാണ് അയാള്‍''-എഎന്‍ഐ വാര്‍ത്താ ഏജന്‍സി പ്രതിനിധിയുമായി സംസാരിക്കവെ യുവതി അറിയിച്ചു.

Mathura Rape

 '' കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. അവള്‍ പണം ആവശ്യപ്പെട്ടിരുന്നു. അത് കൊടുക്കാത്തതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി നല്‍കിയിട്ടുള്ളത് ''-പോലിസിനു നല്‍കിയ മൊഴിയില്‍ യുവതിയുടെ ആരോപണം പച്ചകള്ളമാണെന്ന് മാനേജരും വ്യക്തമാക്കിയിട്ടുണ്ട്.

പൊയി പൊയിലൂർ അക്രമം; മുപ്പത് ബിജെപി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

മന്ത്രി ജലീലിന്റെ പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി

English summary
20-year-old foreign national alleges rape in Mathura
Please Wait while comments are loading...