കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്ര ചെയ്യാത്ത റെയില്‍വേ ടിക്കറ്റുകള്‍ ഇനി പാഴാവില്ല, പരസ്പരം കൈമാറാന്‍ അവസരം, മാനദണ്ഡങ്ങള്‍ ഇവയാണ്

  • By Neethu
Google Oneindia Malayalam News

ദില്ലി: യാത്ര ചെയ്യാത്ത റെയില്‍വ്വേ ടിക്കറ്റുകള്‍ ഇനി പാഴായി പോകില്ല. ടിക്കറ്റുകള്‍ പരസ്പരം കൈമാറി സേവനം ഉറപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നു.

കണ്‍ഫോം ആയ റെയില്‍വേ ടിക്കറ്റില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചിലെങ്കില്‍ ആ ടിക്കറ്റ് അയാളുടെ രക്തബന്ധത്തിലുള്ളവര്‍ക്ക് കൈമാറാന്‍ അവസരം. കുടുംബത്തിലെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ ആര്‍ക്കു വേണമെങ്കിലും കൈമാറാം.

 09-railway

ഇത്തരത്തില്‍ ടിക്കറ്റുകള്‍ കൈമാറുന്നതിന് യാത്ര തുടങ്ങുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ക്ക് ഐഡി പ്രൂഫ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക്കറ്റുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റുകള്‍ പര്‌സപരം കൈമാറുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റേതാണ് പുതിയ തീരുമാനം.

English summary
A confirmed railway ticket can be transferred to your blood relations. If a person is holding a confirmed ticket and is unable to travel, then the ticket can be transferred to his / her family members including father, mother, brother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X