കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജഹാന്‍ മാത്രമല്ല ഹസന്‍ ഖാദ്രിയും ഭാര്യയ്ക്ക് താജ്മഹല്‍ പണിതു

  • By Sruthi K M
Google Oneindia Malayalam News

ബുലന്ദസ്ഹര്‍: ഷാജഹാന്‍ മാത്രമല്ല ഉത്തര്‍പ്രദേശ് സ്വദേശി ഹസന്‍ ഖാദ്രിയും തന്റെ ഭാര്യയുടെ സ്മരണയ്ക്കായി താജ്മഹല്‍ പണിതു. ഷാജഹാന്‍ ഭാര്യ മുംതാസിനോടുള്ള സ്‌നേഹം കാണിച്ചതു പോലെ ഇവിടെ 80കാരനായ ഹസന്‍ ഖാദ്രിയും പ്രണയ മന്ദിരം പണി തീര്‍ത്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബുലന്ദസ്ഹര്‍ സ്വദേശിയായ ഫൈസല്‍ ഹസന്‍ ഖദ്രി എന്ന 80കാരനാണ് തന്റെ അന്തരിച്ച ഭാര്യയ്ക്കായി താജ്മഹല്‍ നിര്‍മ്മിച്ചത്.

യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പിന്തുണയോടെയാണ് ഇയാള്‍ താജ്മഹല്‍ നിര്‍മ്മിച്ചത്. 2011ല്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ഭാര്യ തജമുലി ബീഗത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഹസന്‍ ഖദ്രി താജ്മഹല്‍ മാതൃകയില്‍ സ്മാരകം പണിതിരിക്കുന്നത്. താജ്മഹലിനോളം വലിപ്പം ഈ മന്ദിരത്തിനില്ലെങ്കിലും താജ്മഹലിന്റെ അതേ രൂപമാണിതിനും.

taj-mahal

ഇവിടെയും അനശ്വര പ്രണയത്തിന്റെ പ്രതീകമായാണ് താജ്മഹല്‍ ഉയര്‍ന്നത്. ഭാര്യയെ അടക്കം ചെയ്ത മണ്ണിലാണ് ഖദ്രി താജ്മഹല്‍ നിര്‍മ്മിച്ചത്. പണി മുഴുവനായും പൂര്‍ത്തിയായിട്ടില്ല. ഇനി മാര്‍ബിള്‍ ഇടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ ബാക്കിയുണ്ട്. ഇയാള്‍ സ്വന്തം കൃഷിഭൂമിയിലാണ് ഭാര്യയെ അടക്കം ചെയ്തിരുന്നത്. സാധാരണ കുടുംബത്തില്‍പ്പെട്ട ആളാണ് ഹസന്‍ ഖാദ്രി.

എന്നാല്‍, ഭാര്യയോട് അയാള്‍ക്ക് അത്രയേറെ സ്‌നേഹം ഉണ്ടായിരുന്നു. ഭാര്യയ്ക്കുവേണ്ടി താജ്മഹല്‍ പണിയണമെന്നായിരുന്നു ഇയാളുടെയും ആഗ്രഹം. സ്ഥലം വിറ്റും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും കിട്ടിയ പണം ഉപയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. പതിനൊന്ന് ലക്ഷത്തോളം രൂപ വേണ്ടിവന്നിട്ടുണ്ട്. ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പണം ഇനിയും ആവശ്യമുണ്ട്.

ഷാജഹാന്റെ താജ്മഹല്‍ നിര്‍മ്മിച്ചത് ഉസ്താദ് അഹമ്മദ് ലഹോറിയാണെങ്കില്‍ ഖദ്രിയുടെ താജ്മഹല്‍ നിര്‍മ്മിച്ചത് അസ്ഗര്‍ എന്ന കല്‍പ്പണിക്കാരനാണ്. ബാക്കി കിടക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാനുള്ള പണം തരാമെന്ന് പറഞ്ഞു ഒട്ടേറെ പേര്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.

English summary
UP CM Akhilesh Yadav to Support Old Man to Build Mini Taj Mahal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X