കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ് നേതാവ് ജിതേന്ദര്‍ സിങ് തോമര്‍ തിഹാര്‍ ജയിലില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വ്യാജ ബിരുദക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആം ആദ്മി എംഎല്‍എയും ദില്ലി മുന്‍ നിയമ മന്ത്രിയുമായ ജിതേന്ദര്‍ സിങ് തോമറിനെ തിഹാര്‍ ജയിലില്‍ അയച്ചു. കേസില്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതി തോമറിനെ തിഹാര്‍ ജയിലിലേക്ക് അയച്ചത്. തോമറിന്റെ റിമാന്‍ഡ് കാലാവധി ഞായറാഴ്ച അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച തോമറിനെ സാകേത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യം നല്‍കണമെന്ന് തോമറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടങ്കിലും കോടതി നിരസിച്ചു. ജൂണ്‍ 9നാണ് തോമറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിയമ ബിരുദവും ബി എസ് സി ബിരുദവും വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

jitendrasinghtomar-aap

പോലീസ് കസ്റ്റഡിയിലായിരുന്ന തോമറിനെ ഇതിനകംതന്നെ അതത് കോളേജുകളിലും സര്‍വകലാശാലകളിലും ഹാജരാക്കി തെളിവെടുപ്പ് നടത്തിയിരുന്നു. തോമറിന്റെ നിയമ ബിരുദം യഥാര്‍ഥമാണെന്ന സൂചന ലഭിച്ചെങ്കിലും ബി എസ് സി ബിരുദം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഈ ബിരുദം ഉപയോഗിച്ചാണ് തോമര്‍ നിയമപഠനത്തിന് അര്‍ഹത നേടിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും തന്റെ ബിരുദത്തെക്കുറിച്ച് തോമര്‍ വ്യക്തമാക്കിയിരുന്നതിനാല്‍ ബിരുദം വ്യാജമാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നിയമസഭാഗത്വം റദ്ദാക്കപ്പെടും. നിലവില്‍ മൃഗീയ ഭൂരിപക്ഷമുള്ള ആ ആദ്മി സര്‍ക്കാരിനെ അത് കാര്യമായി ബാധിക്കില്ലെന്നും വ്യാജബിരുദം പാര്‍ട്ടിയെ നാണക്കേടിലാക്കിയിട്ടുണ്ട്.

English summary
AAP MLA Jitender Singh Tomar sent to Tihar jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X