കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം അനുവദിക്കും, അബോര്‍ഷന്‍ നിയമങ്ങളില്‍ മാറ്റം: അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: ഗര്‍ഭച്ഛിദ്രം അനുവദിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ലൈംഗിക പീഡനത്തെ അതിജീവിച്ചവരെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ശരീരിക വൈകല്യമുള്ള സ്ത്രീകളുടെയും കാര്യങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭചിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 24 ആഴ്ചവരെ ഗര്‍ഭചിദ്രം അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ്.

2021 -ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) നിയമങ്ങള്‍ പ്രകാരം, പരിധി വര്‍ദ്ധിപ്പിച്ച സ്ത്രീകളില്‍ ലൈംഗികാതിക്രമം, ബലാത്സംഗം അല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, ഗര്‍ഭകാലത്ത് വൈവാഹിക അവസ്ഥ മാറുന്നവര്‍ (വിധവകള്‍, വിവാഹമോചനം) എന്നിവര്‍ക്ക് പുതിയ മാറ്റങ്ങള്‍ പ്രകാരം ഗര്‍ഭചിദ്രം നടത്താന്‍ സാധിക്കും. പുതിയ നിയമം, മാനസിക രോഗികളായ സ്ത്രീകള്‍, ഗര്‍ഭാവസ്ഥയില്‍ വൈകല്യമുള്ള കേസുകള്‍ എന്നിവയും ഉള്‍പ്പെടുന്നുണ്ട്. മാര്‍ച്ചില്‍ പസാക്കിയ മെഡിക്കല്‍ ടെര്‍മിഷേന്‍ ഓഫ് പ്രഗ്നന്‍സി നിയമത്തിന്റെ കീഴിലാണ് ഈ നിയമങ്ങള്‍ വരുന്നത്.

india

നേരത്തെ 12 ആഴ്ച വളര്‍ച്ചയുള്ള ഗ്രൂണം അബോര്‍ട്ട് ചെയ്യാന്‍ ഒരു ഡോക്ടറുടെയും പന്ത്രണ്ട് മുതല്‍ 20 ആഴ്ചകള്‍ക്കിടെയില്‍ വളര്‍ച്ചയുള്ള ഭഗ്രൂണം അബോര്‍ട്ട് ചെയ്യാന്‍ രമ്ട് ഡോക്ടര്‍മാരുടെയും നിര്‍ദ്ദേശം ആവശ്യമായിരുന്നു. പുതിയ ചട്ടങ്ങള്‍ അനുസരിച്ച്, ജീവിത, ശാരീരിക അല്ലെങ്കില്‍ മാനസിക വൈകല്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടാത്ത ഗണ്യമായ അപകടസാധ്യതയുള്ള ഗര്ഭപിണ്ഡത്തിന്റെ വൈകല്യമുള്ള കേസുകളില്‍ 24 ആഴ്ചകള്‍ക്കുശേഷം ഒരു ഗര്‍ഭം അവസാനിപ്പിക്കണമോ എന്ന് തീരുമാനിക്കാന്‍ സംസ്ഥാനതല മെഡിക്കല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

ഈ മെഡിക്കല്‍ ബോര്‍ഡ് സ്ത്രീയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും അഭ്യര്‍ത്ഥന ലഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഗര്‍ഭം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ അല്ലെങ്കില്‍ നിരസിക്കുകയോ ചെയ്യാവുന്നതാണ്. കൗണ്‍സിലിംഗ് അടക്കമുള്ള എല്ലാ മുന്‍കരുതലുകളും നല്‍കി ഗര്‍ഭച്ഛിദ്ര പ്രക്രിയ നടക്കുന്നുണ്ടെന്ന് ബോര്‍ഡുകളും ഉറപ്പുവരുത്തേണ്ടതുണ്ട്. ബോര്‍ഡിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

പുതിയ നിയമങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പൂനം മുത്രേജ പറഞ്ഞു. എന്നിരുന്നാലും, വര്‍ഷങ്ങളായി ലോകം കണ്ട ശാസ്ത്ര, മെഡിക്കല്‍ സാങ്കേതികവിദ്യയുടെ പുരോഗതി കണക്കിലെടുക്കുമ്പോള്‍, വിപുലമായ 24 ആഴ്ച ഗര്‍ഭകാലം എല്ലാ സ്ത്രീകള്‍ക്കും അനുവദിക്കണമെന്നും സ്ത്രീകളുടെ പ്രത്യേക വിഭാഗങ്ങള്‍ മാത്രമാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Abortion is allowed up to 24 weeks, change in abortion rules: Things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X