പുഞ്ചിരിച്ച് രേഖ കോണ്‍ഗ്രസ് വിടുന്നു? ഇനി ബിജെപി ശരണം!! സൂചന നല്‍കി താമര

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ദില്ലി: പഴയകാല താര റാണി രേഖ രാജ്യസഭയിലെ കോണ്‍ഗ്രസ് നോമിനിയാണ്. രേഖയുടെ സാന്നിധ്യമുണ്ടെങ്കില്‍ മറ്റാര്‍ക്കും അവരേക്കാള്‍ തിളങ്ങാന്‍ സാധിക്കില്ലെന്നതാണ് സത്യം. അതുകൊണ്ട് തന്നെ നടിയുടെ സാന്നിധ്യം കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസമാണ്. എന്നാല്‍ ഈ ആശ്വാസം കൂടുതല്‍ കാലം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ തലത്തില്‍ മോദി തരംഗത്തിന് ഇതുവരെ കോട്ടം തട്ടിയിട്ടില്ല. അത് 2019ലെ പൊതുതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ പല പാര്‍ട്ടികളില്‍ നിന്നു ബിജെപിയിലേക്ക് ഒഴുക്കുണ്ട്. ഈ പാത രേഖയും ആവര്‍ത്തിക്കുമോ എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

രേഖ വരാറില്ല

രേഖ വരാറില്ല

രേഖ പാര്‍ലമെന്റില്‍ എത്താത്തതിനെ ചൊല്ലി വിവാദങ്ങള്‍ ഏറെയാണ്. വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം സഭയിലെത്തിയ വ്യക്തികളിലൊരാളാണ് രേഖ. ഇതിനെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ സമാജ്‌വാദി പാര്‍ട്ടിയായിരുന്നു.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വന്നു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് വന്നു

എന്നാല്‍ കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് രേഖ സഭയിലെത്തി. രാവിലെ 11.15ഓടെയാണ് നടി പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. ഇതൊരു മാറ്റത്തിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു.

സാരിയില്‍ നിറയെ താമര

സാരിയില്‍ നിറയെ താമര

ക്രീം കളര്‍ സാരി ധരിച്ചാണ് രേഖ വന്നത്. സാരിയിലെ എംബ്രോയിഡറിയാണ് മാറ്റത്തിന്റെ സൂചനയായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാരണം സാരിയിലെ എംബ്രോയിഡറിയില്‍ നിറയെ താമരയായിരുന്നു.

കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു

കാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു

മാധ്യമങ്ങളുടെ കാമറക്കണ്ണുകള്‍ ഈ രംഗം സൂക്ഷ്മമായി ഒപ്പിയെടുത്തു. താമരയും രേഖയും തമ്മിലെന്ത് ബന്ധം എന്നതായി പിന്നീടുള്ള ചര്‍ച്ച. രേഖ ബിജെപിയില്‍ ചേരുമെന്നിടത്താണ് ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തിയുള്ള സൂചനകള്‍ മാത്രമാണിത്.

രേഖ ആര്‍ക്ക് വോട്ട് ചെയ്തു

രേഖ ആര്‍ക്ക് വോട്ട് ചെയ്തു

രാഷ്ട്രപതി ഉപതിരഞ്ഞെടുപ്പില്‍ രേഖ ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് വ്യക്തമല്ല. എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു ആയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ചതാകട്ടെ ഗോപാലകൃഷ്ണ ഗാന്ധിയെയും.

രേഖയെ പുകഴ്ത്തി വെങ്കയ്യ

രേഖയെ പുകഴ്ത്തി വെങ്കയ്യ

വന്‍ ഭൂരിപക്ഷത്തിലാണ് വെങ്കയ്യ ജയിച്ചതും ഉപരാഷ്ട്രപതിയായതും. രേഖയെ പുകഴ്ത്തി കഴിഞ്ഞ ദിവസം വെങ്കയ്യ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രേഖ വെങ്കയ്യക്ക് വോട്ട് നല്‍കിയിട്ടുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ചാക്കിലാക്കാന്‍ ബിജെപി

ചാക്കിലാക്കാന്‍ ബിജെപി

പ്രമുഖ വ്യക്തികളെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയ വേളയിലാണ് രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയരുന്നത്. അധികം വൈകാതെ രേഖയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

നരേന്ദ്ര മോദിയുടെ നേതൃത്വം

നരേന്ദ്ര മോദിയുടെ നേതൃത്വം

എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ബാക്കിയെല്ലാം കാത്തിരുന്നു കാണാമെന്നും അവര്‍ പറയുന്നു.

 രേഖയും സച്ചിനും

രേഖയും സച്ചിനും

2012ലാണ് രേഖ കോണ്‍ഗ്രസ് നോമിനിയായി രാജ്യസഭയിലെത്തുന്നത്. രണ്ട് ദിവസംതുടര്‍ച്ചയായി അവര്‍ സഭയില്‍ ഇന്നേ വരെ വന്നിട്ടില്ല. ക്രിക്കറ്റ് താരം സച്ചിനും ഈ വിഷയത്തില്‍ പഴി കേട്ടിട്ടുണ്ട്.

18 ഉം 23 ഉം

18 ഉം 23 ഉം

സഭയില്‍ ഏറ്റവും കുറഞ്ഞ ഹാജറുള്ള രണ്ട് വ്യക്തികളാണ് രേഖയും സച്ചിനും. 348 ദിവസത്തെ കണക്ക് നോക്കിയാല്‍ രേഖ ഹാജരായത് വെറും 18 ദിവസം മാത്രമാണ്. സച്ചിനാകട്ടെ 23 ദിവസവും.

ചുവടുമാറ്റത്തിന്റെ സൂചന

ചുവടുമാറ്റത്തിന്റെ സൂചന

സച്ചിന്‍, ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല എന്നിവരുടെ കൂടെയാണ് രേഖ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വന്നത്. ഇതും ചുവടുമാറ്റത്തിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു. ഏതായാലും രേഖ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്ക് രേഖയുടെ പ്രതികരണത്തോടെ അന്ത്യമാകും എന്നു കരുതാം.

English summary
Actress Rekha may be quit Congress: Reports
Please Wait while comments are loading...