തേനിയിലെ അപകട കാരണം ഞെട്ടിക്കുന്നത്! രക്ഷാപ്രവര്‍ത്തനത്തിലും പിഴവ്, വനംവകുപ്പ് പ്രതിക്കൂട്ടില്‍!

 • Written By: Vaisakhan MK
Subscribe to Oneindia Malayalam
cmsvideo
  മീശപുലിമലയിലെ അപകടകാരണം ഇത്, രക്ഷാപ്രവർത്തനത്തിലും പിഴവ് | Oneindia Malayalam

  തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയില്‍ കാട്ടുത്തീയിയില്‍പ്പെട്ട് മരിച്ചവര്‍ എണ്ണം വര്‍ധിക്കുന്നു. 14 പേര്‍ മരിച്ചെന്ന് ഉറപ്പായിട്ടുണ്ട്. ഇതിലും കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അപകട കാരണമായി വിലയിരുത്തുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. ട്രക്കിങ്ങിന് പോയ സംഘം വിലക്കുകളെല്ലാം ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

  അതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ അപാകതകളുണ്ടെന്നും ആരോപിച്ച് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് ഈ ആരോപണങ്ങള്‍. അതേസമയം അപകടത്തിന്റെ സാഹചര്യത്തില്‍ കേരളത്തിലെ വന മേഖലയില്‍ ട്രക്കിങ് നിരോധിച്ചിട്ടുമുണ്ട്.

  മുന്നറിയിപ്പുകള്‍ അവഗണിച്ചു

  മുന്നറിയിപ്പുകള്‍ അവഗണിച്ചു

  മരണസംഖ്യ കുതിക്കുമ്പോള്‍ ആരെ കുറ്റം പറയണമെന്ന് അറിയാതെ നില്‍ക്കുകയാണ് സര്‍ക്കാര്‍. വിശദമായ അന്വേഷണത്തില്‍ കുരങ്ങിണി മലയിലേക്ക് പോകരുതെന്ന മുന്നറിയിപ്പുകള്‍ ട്രക്കിങ്ങിന് പോയ സംഘം അവഗണിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുത്തനെയുള്ള മലയും നിരവധി വന്യമൃഗങ്ങളുമുള്ള ഈ മനോഹരമായ വനമേഖല വലിയ അപകടം പിടിച്ച സ്ഥലമാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് ട്രക്കിങ്ങിന് പോകുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട സംഘം എല്ലാ വിലക്കുകളും കാര്യമാക്കാതെയാണ് ഇവിടെയെത്തിയത്. ഇത് നിയമവിരുദ്ധവുമാണ്. തുടര്‍ന്നാണ് ദുരന്തമുണ്ടായതും ഇത്രയേറെ ആളുകളും മരണത്തിനിടയാക്കിയതും.

  രക്ഷാപ്രവര്‍ത്തനം തോന്നിയപോലെ

  രക്ഷാപ്രവര്‍ത്തനം തോന്നിയപോലെ

  അപകടസ്ഥലത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനം തോന്നിയപോലെയാണെന്ന രൂക്ഷ വിമര്‍ശനം വന്നുകഴിഞ്ഞു. തീ പടര്‍ന്നപ്പോള്‍ കാട്ടില്‍ അകപ്പെട്ട രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിള്‍ എല്ലാം തെറ്റാണെന്ന് നാട്ടുകാര്‍ പറുന്നു. പരിക്കേറ്റവരെ കാട്ടില്‍ നിന്ന് എത്രയും പെട്ടെന്ന് കൊണ്ടുവരാനുള്ള സംവിധാനമൊന്നും ഒരുക്കിയിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഇതാണ് മരണം സംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. പലരും വെള്ളം പോലും കിട്ടാതെ ദുരിതത്തിലായെന്നും ആരോപണമുണ്ട്. അപകടത്തിന് കാരണം വനംവകുപ്പിന്റെ വീഴച്ചയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇവര്‍ പണം വാങ്ങി അനധികൃത ട്രിക്കങ്ങിന് കൂട്ടുനിന്നതായി ആരോപണമുണ്ട്. വേനല്‍ കാലത്ത് ഇവിടെ പലരും വന്ന് തീയിടാറുണ്ട്. ഇത് തടയാന്‍ പോലും വനം വകുപ്പ് തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

  കാട്ടുതീ

  കാട്ടുതീ

  വേനല്‍ കാലത്ത് ഇവിടെ സ്ഥിരമായി കാട്ടുതീ ഉണ്ടാവാറുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഈ വനമേഖലയിലെ വിവിധയിടങ്ങളില്‍ കാട്ടുത്തീയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ട്രക്കിങ്ങിന് അനുമതി നല്‍കാറില്ല. 37 പേരടങ്ങുന്ന സംഘം ഈ നിരോധനമാണ് മറികടന്നത്. ഇവരുടെ കൂട്ടത്തില്‍ മൂന്ന് കുട്ടികളും 26 സ്ത്രീകളും ഉണ്ടെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. ഈ യാത്രാ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ വലിച്ചിട്ട സിഗരറ്റ് കുറ്റിയില്‍ നിന്ന് തീ പടര്‍ന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം വനം വകുപ്പ് പരിശോധിച്ചു. ഇവര്‍ക്ക് വനത്തിനെ കുറിച്ച് കൃത്യമായ ധാരണകളില്ലായിരുന്നു. ഇങ്ങനെ ട്രക്കിങ്ങിനിറങ്ങിയതും മരണം സംഖ്യ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്.

  ട്രക്കിങ്ങ് നിരോധിച്ചു

  ട്രക്കിങ്ങ് നിരോധിച്ചു

  തേനിയിലെ കാട്ടുതീ ഒരു മുന്നറിയിപ്പാണെന്ന് കേരള സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ്ങ് നിരോധിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് അറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം നിയമം ലംഘിച്ച് ട്രക്കിങ്ങ് നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വനം വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ വനമേഖലയില്‍ കാട്ടുതീ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ് വനംവകുപ്്പ വിലയിരുത്തുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ സംവിധാനങ്ങളില്ലെന്നും വനം വകുപ്പ് സമ്മതിക്കുന്നുണ്ട്. നേരത്തെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല എന്നിവിടങ്ങളില്‍ കാട്ടുതീ ഉണ്ടായത് മുന്നറിയിപ്പാണെന്ന് സര്‍ക്കാര്‍ കരുതുന്നു.

  അജ്ഞാതനായ കുട്ടി

  അജ്ഞാതനായ കുട്ടി

  കാട്ടിനുള്ളിലേക്ക് സംഘത്തിനെ പോകാനായി പ്രേരിപ്പിച്ചത് പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. ഈ സംഘത്തെ കാട്ടിലേക്ക് നയിച്ചതും ഈ കുട്ടി തന്നെയാണ്. എന്നാല്‍ കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാന്‍ ഈ കുട്ടിക്ക് സാധിച്ചു. തീ പടര്‍ന്ന സമയത്ത് സംഘത്തിലുള്ളവര്‍ നാലുപാടും ഓടിയത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ചോലക്കാടുകള്‍ നിറഞ്ഞ ഇടമാണ് ഇവിടം. സംഘത്തിലെ പലരും പുല്‍മേടുകളിലേക്ക് ഓടിക്കയറിയത്. ഇവിടേക്ക് തീപടര്‍ന്ന് പിടിക്കാന്‍ എളുപ്പമാണെന്ന് ഇവര്‍ക്കാര്‍ക്കും പറഞ്ഞു കൊടുക്കാനുണ്ടായില്ല. ചിലര്‍ തീയുടെ കുറെ ചാടിയതും മരണത്തിനിടയാക്കി. അതേസയമം ഇപ്പോഴും വനത്തിനുള്ളില്‍ ചിലര്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെങ്കുത്തായ മലനിരകളാണ് ഇവിടെയുള്ളത്. അതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്.

  മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ പോയവർ സിഗരറ്റ് വലിച്ചിട്ടു? കൊളുക്കുമല കത്തിയമർന്നു...

  പതിനാല് പേരെ ചുട്ടുകൊന്ന് തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ.. രക്ഷാപ്രവർത്തനം തുടരുന്നു

  ബിജെപിയെ തറപറ്റിക്കാൻ ടിഡിപി... ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിൽ കർണ്ണാടകയിൽ തിരിച്ചടിക്കും

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  allegations against theni rescue operation

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്