അമിത് ഷാ രാഷ്ട്രീയ ബ്ലൂവെയില്‍ ആണെന്ന് ബിജെഡി

  • Posted By:
Subscribe to Oneindia Malayalam

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ബിജെഡി വാക്‌പോര്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നിലച്ചുപോയ ട്രാന്‍സ്ഫോമര്‍ ആണെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമര്‍ശിച്ചിരുന്നു. എന്നാല്‍, അമിത് ഷാ രാഷ്ട്രീയ ബ്ലൂ വെയ്ല്‍ ആണെന്ന് ബിജെഡി തിരിച്ചടിച്ചു.

ചെകുത്താന്റെ ഭാഷയാണ് ഷാ സംസാരിക്കുന്നത്. ആളുകളെ വഴി തെറ്റിക്കുന്ന രാഷ്ട്രീയ ബ്ലൂ വെയ്ല്‍ ആണ് അമിത് ഷായെന്നും ബിജെഡി ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ അരുണ്‍ സാഹൂ പറഞ്ഞു. അതേസമയം, ബിജെഡിയുടെ രാഷ്ട്രീയ നന്ദികേടാണ് രാഷ്ട്രീയ ബ്ലൂ വെയ്ല്‍ പരാമര്‍ശമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പൃഥ്വിരാജ് ഹരിചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

amitshah

കേന്ദ്രം അനുവദിച്ച പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ലഭിക്കുന്ന പണം സംസ്ഥാനത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുന്നില്ലെന്നാണ് അമിത് ഷായുടെ ആരോപണം. നിലച്ചുപോയ ട്രാന്‍സ്ഫോമര്‍ കൊണ്ട് സംസ്ഥാനത്തിന് വികസനം സാധ്യമല്ലെന്നും ബിജെപിക്കുമാത്രമേ മികച്ച ഭരണം കാഴ്ചവെക്കാനാകൂയെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍, ഒഡീഷയുടെ സാമ്പത്തിക വളര്‍ച്ച ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണെന്നും ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെക്കാളും മികച്ച വളര്‍ച്ചയാണ് ഒഡീഷയിലെന്നും ബിജെഡി വക്താവ് സഞ്ജയ് ദാസ്ബര്‍മ തിരിച്ചടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 33 ശതമാനമാണ് ബിജെപി ഒഡീഷയില്‍ നേടിയത്. ഇത് നിലനിര്‍ത്തി സംസ്ഥാന ഭരണം പിടിക്കുന്നതിനായി 'മിഷന്‍ 120' പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJD terms Amit Shah as a 'political Blue Whale'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്