പ്രഭാഷണം നടത്താതെ സൈനിക മേധാവി പണിയെടുണം; കശ്മീര്‍ സര്‍ക്കാര്‍

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: സൈന്യം മാന്യമായി ജോലി ചെയ്താല്‍ വിഘടനവാദം ഒരിടത്തും ഉണ്ടാകില്ലെന്ന് ജമ്മു കശ്മീര്‍ വിദ്യാഭ്യാസ മന്ത്രി അല്‍താഫ് ബുഖാരി. കശ്മീരിലെ സ്‌കൂളുകളില്‍ രണ്ട് ഭൂപടങ്ങള്‍ ഉപയോഗിച്ച് പഠിപ്പിക്കുന്നതായും, വിഘടനവാദം വളര്‍ത്തുന്നതായും സൈനിക മേധാവി ബിപിന്‍ റാവത്ത് ആരോപിച്ചിരുന്നു. തന്റെ പരിധിയില്‍ വരാത്ത വിഷയങ്ങളില്‍ സൈനിക മേധാവി പ്രഭാഷണം നടത്തേണ്ടതില്ലെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തിരിച്ചടിച്ചത്.

ജെഡിയു എത്തി; പല പഞ്ചായത്തുകളും ഇനി എല്‍ഡിഎഫിന്; യുഡിഎഫിന് തിരിച്ചടി

ജനറല്‍ റാവത്തിന്റെ അഭിപ്രായപ്രകടനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇന്ത്യയുടെയും അതത് സംസ്ഥാനത്തിന്റെയും ഭൂപടം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു. 'സൈനിക മേധാവി ബഹുമാന്യമായ ഒരു പദവി വഹിക്കുന്ന ആളാണ്. ജനറലിന്റെ പ്രൊഫഷണലിസത്തില്‍ യാതൊരു സംശയവുമില്ല. പക്ഷെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രഭാഷണം നടത്താന്‍ അദ്ദേഹം ഒരു വിദ്യാഭ്യാസ പണ്ഡിതനല്ല', അല്‍ത്താഫ് ബുഖാരി പ്രതികരിച്ചു.

bipin

അക്കാദമിക് തലത്തിന് പുറത്തുനിന്ന് പ്രഭാഷണം നടത്തുന്നവരുടെ ഉപദേശങ്ങള്‍ സമൂഹം സ്വീകരിക്കില്ല. വിദ്യാഭ്യാസ സിസ്റ്റം എങ്ങിനെ മുന്നോട്ട് നയിക്കണമെന്ന് സംസ്ഥാനത്തിന് അറിയാം. കശ്മീരിന്റെ പ്രത്യേക പദവി മൂലം രണ്ട് പതാകയും, പ്രത്യേക ഭരണഘടനയും, മറ്റ് സംസ്ഥാനങ്ങളുടേത് പോലെ ഭൂപടവുമുണ്ട്. എല്ലാ സംസ്ഥാനത്തും ഈ ഭൂപടം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. സൈന്യം കൃത്യമായി ജോലി ചെയ്താല്‍ വിഘടനവാദം അപ്രത്യക്ഷമാകുമെന്നും ബുഖാരി കൂട്ടിച്ചേര്‍ത്തു.

എല്ലാവരും അവരവരുടെ പണി കൃത്യമായി ചെയ്താല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. സൈനിക ദിനത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജമ്മു കശ്മീരിലെ സ്‌കൂളുകള്‍ വിഘടനവാദത്തിന്റെ വിത്തുകള്‍ പാകുകയാണെന്ന് ജനറല്‍ റാവത്ത് ആരോപിച്ചത്. ചില മദ്രസകളും, പള്ളികളും തെറ്റായ വിവരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് നിയന്ത്രിക്കണമെന്നും സൈനിക മേധാവി ആവശ്യപ്പെട്ടിരുന്നു.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Army chief should do his job, not give sermons on education: J-K govt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്