കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പെണ്‍കുട്ടിയെ ദില്ലി ജുമാ മസ്ജിദില്‍ തടഞ്ഞു; ഫേസ്ബുക്ക് വീഡിയോ വൈറലാകുന്നു

മൊബൈല്‍ ഫോണ്‍ ഉള്ളിലേക്കെടുക്കാന്‍ 300 രൂപ നല്‍കാമെന്ന് അറിയിച്ചിട്ടും തന്നെയും സുഹൃത്തുക്കളെയും അകത്തേക്ക് കടത്തിവിട്ടില്ല.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളരോട് ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും വേര്‍തിരിവ് കാണിക്കുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യം സത്യമാണെന്ന് തെളിയിക്കുകയാണ് ദില്ലിയില്‍ നിയമ വിദ്യാര്‍ഥിനിയായ അരുണാചല്‍ പ്രദേശിലെ നിയാങ് പെര്‍ട്ടിന്‍. ദില്ലി ജുമാ മസ്ജിദില്‍ തങ്ങളെ തടഞ്ഞുവെച്ച സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പെണ്‍കുട്ടി ലോകത്തെ അറിയിച്ചു.

ഒക്ടോബര്‍ 31ന് ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്ത ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. തങ്ങളോട് വിവേചനം കാണിക്കുകയാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ജുമാ മസ്ജിദില്‍ കയറുന്നതിന് യാതൊരുവിധ തടസങ്ങളില്ലെന്നും പെണ്‍കുട്ടി വീഡിയോയിലൂടെ പറയുന്നു.

arunachal-student0jama-masjid

മൊബൈല്‍ ഫോണ്‍ ഉള്ളിലേക്കെടുക്കാന്‍ 300 രൂപ നല്‍കാമെന്ന് അറിയിച്ചിട്ടും തന്നെയും സുഹൃത്തുക്കളെയും അകത്തേക്ക് കടത്തിവിട്ടില്ല. അതേസമയം, മറ്റുള്ളവര്‍ യഥേഷ്ടം കടന്നുപോകുന്നുമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് എന്തിനാണിങ്ങനെ വിവേചനമെന്ന് ഇടറുന്ന സ്വരത്തില്‍ പെണ്‍കുട്ടി ചോദിക്കുന്നു.

വീഡിയോയ്ക്ക് പിന്നാലെ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പെണ്‍കുട്ടി പ്രധാനമന്ത്രിയെ അഡ്രസ് ചെയ്യുന്നു. തങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്നും അവഗണന പാടില്ലെന്നും അഭ്യര്‍ഥിക്കുന്നുമുണ്ട്. അരുണാചല്‍ സ്വദേശിയായ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പെണ്‍കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൡലെ ജനങ്ങളെ അവഗണിക്കുന്നതിനെതിരെ അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Arunachal student claims discrimination at Jama Masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X