ബാഹുബലി 2ന് എ സര്‍ട്ടിഫിക്കറ്റ്...!! പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കാണാനാവില്ല..!!

Subscribe to Oneindia Malayalam

സിംഗപ്പൂര്‍: എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തിലും കാശുവാരിയും ജനപ്രീതി നേടിയുമാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ സിംഗപ്പൂരില്‍ മാത്രം കാര്യങ്ങള്‍ അത്ര പന്തിയല്ല. ബാഹുബലി 2ന് എ സര്‍ട്ടിഫിക്കറ്റാണ് സിംഗപ്പൂര്‍ കൊടുത്തിരിക്കുന്നത്.

ബാഹുബലിയുടെ തേരോട്ടം

ബാഹുബലിയുടെ തേരോട്ടം

ബോളിവുഡ്, ഹോളിവുഡ് സിനിമകളെ വരെ പിന്നിലാക്കിയാണ് ആഗോള തലത്തിലെ ബാഹുബലിയുടെ തേരോട്ടം. അമേരിക്കയില്‍ ചിത്രം നൂറ് കോടി കട
ക്കുകയും ചെയ്തു. എന്നാല്‍ സിംഗപ്പൂരില്‍ മാത്രം ബാഹുബലി കാണാന്‍ തിയറ്ററുകളിലേക്ക് ഒഴുക്കില്ല.

സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കേറ്റ്

സിംഗപ്പൂരില്‍ എ സര്‍ട്ടിഫിക്കേറ്റ്

കാരണം ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ആണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എന്‍സി16 സര്‍ട്ടിഫിക്കേഷനാണ് ബാഹുബി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. അതായത് 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സിംഗപ്പൂരില്‍ ചിത്രം കാണാനാവില്ല.

അമിതമായി വയലന്‍സ്

അമിതമായി വയലന്‍സ്

ബാഹുബലി 2വില്‍ അമിതമായി വയലന്‍സ് ഉണ്ടെന്നുള്ളതാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ ന്യായീകരണം. ചിത്രത്തിലെ യുദ്ധരംഗങ്ങള്‍, പ്രത്യേകിച്ചും സൈനികരുടെ തലവെട്ടുന്നത് പോലുള്ള രംഗങ്ങള്‍ ആണ് സെന്‍സര്‍ ബോര്‍ഡിന് പിടിക്കാഞ്ഞതത്രേ.

ഇന്ത്യയില്‍ യുഎ സര്‍ട്ടിഫിക്കേറ്റ്

ഇന്ത്യയില്‍ യുഎ സര്‍ട്ടിഫിക്കേറ്റ്

ഇന്ത്യയില്‍ ബാഹുബലിക്ക് യുഎ സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കിയിരിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്ലാജ് നിഹ്ലാനി വ്യക്തമാക്കുന്നു. ഏഷ്യയിലേയും യൂറോപ്പിലേയും മിക്ക രാജ്യങ്ങളും ബോളിവുഡ് സിനിമകള്‍ക്ക് നല്‍കുന്നത് എ സര്‍ട്ടിഫിക്കറ്റാണ്.

കാര്യമായ വെട്ടിമാറ്റലില്ല

കാര്യമായ വെട്ടിമാറ്റലില്ല

കാര്യമായ നീക്കം ചെയ്യലുകളൊന്നും ഇല്ലാതെയാണ് ഇന്ത്യയില്‍ ചിത്രത്തിന് സര്‍ഫിക്കേഷന്‍ നല്‍കിയത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ പുരാണകഥകളിലൂടെയൊക്കെ ഇന്ത്യക്കാര്‍ക്ക് പരിചിതമാണ്. അതുപോലെയാവില്ല മറ്റു രാജ്യങ്ങള്‍ക്കെന്നും നിഹ്ലാനി പറയുന്നു.

English summary
SS Rajamouli's Bahubali 2 has got an Adult censor certification in Singapore, as they found it too violent
Please Wait while comments are loading...