കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിടിവിയുടെ ബര്‍ക്കാ ദത്ത് ഇനി ഏതു ചാനലിലേക്ക്?

  • By Aiswarya
Google Oneindia Malayalam News

ദില്ലി: എന്‍ഡിടിവിയില്‍ ഇനി ബര്‍ക്കാ ദത്ത് ഉണ്ടാവില്ല. ഇന്ത്യന്‍ ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖയായ ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ നിന്നും രാജിവച്ചു. 20 വര്‍ഷത്തില്‍ അധികമായി ബര്‍ക്ക എന്‍ഡിടിവിയില്‍ ജോലിചെയ്തു വരികയായിരുന്നു. രാജിവച്ച സമയത്ത് ബര്‍ക്കാ ചാനലിന്റെ ഗ്രൂപ്പ് എഡിറ്ററായിരുന്നു. എന്‍ഡിടിവിയില്‍ അല്ലാതെ മറ്റൊരു മാധ്യമ സ്ഥാപനത്തിലും അവര്‍ ഇതുവരെയും ജോലി ചെയ്തിട്ടില്ല. സ്വന്തമായി പുതിയ മള്‍ട്ടി മീഡിയ കമ്പനി തുടങ്ങതുടങ്ങുന്നതിനാണ് അവര്‍ രാജിവച്ചതെന്നാണ് റിപ്പോര്‍ട്ട്.

23ാം വയസില്‍ റിപ്പോര്‍ട്ടര്‍/പ്രൊഡ്യൂസര്‍ തസ്തികയിലാണ് അവര്‍ എന്‍ഡിടിവിയില്‍ ജോലി ആരംഭിച്ചത്. ഇന്ത്യയിലേ ആദ്യത്തെ 24 മണിക്കൂര്‍ ഇംഗഌഷ് ന്യൂസ് ചാനലായ എന്‍ഡിടിവിയിലൂടെ കാര്‍ഗില്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്താണ് ബര്‍ക്ക തന്റെ പേര് ഇന്ത്യന്‍ മാധ്യമ ചരിത്രത്തില്‍ തന്നെ കുറിച്ചത്.

barkha-dutt

2002ല്‍ ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്തപ്പോഴും 26/11 മുംബൈ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ടു ചെയ്തപ്പോഴും ദത്ത് ചില വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. 2ജി കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന നീരാ റാഡിയ ടേപ്പുകളിലും ബര്‍ക്കാ ദത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നു.

നിലവില്‍ ചാനലില്‍ ബര്‍ക്ക അവതരിപ്പിക്കുന്ന വി ദ പീപ്പിള്‍ പരിപാടിയും ബക്‌സ് സ്‌റോപ്പ് ഹിയറും അവര്‍ തന്നെ തുടര്‍ന്നും അവതരിപ്പിക്കും. ഒപ്പം എന്‍ഡി ടി വിയുടെ കണ്‍സല്‍ട്ടിംഗ് എഡിറ്ററായി തുടരും.

English summary
Journalist Barkha Dutt has stepped down from her position as Group Editor in NDTV after almost two decades of joining the news channel and is going to step up her own media company.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X