കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളെയല്ല, പറന്ന് 'ആക്രമിക്കുന്ന' ഇവരെയാണ് ഇന്ത്യ പേടിക്കുന്നത്! റിപബ്ലിക് ദിനാഘോഷം എന്താവും?

ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനപരേഡില്‍ പക്ഷികള്‍ ഭീഷണിയാവുമെന്ന് അധികൃതര്‍

  • By Manu
Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യ ഭീതിയിലാണ്. റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തീവ്രവാദികള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യക്കു ഭയമില്ല. എന്നാല്‍ നാം നിരുപദ്രവകാരികളെന്നു വിളിക്കുന്ന പക്ഷികള്‍ ചടങ്ങ് അലങ്കോലമാക്കുമോയെന്നാണ് അധികൃതര്‍ ഭയക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ തന്നെയാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.
കടുത്ത മാലിന്യപ്രശ്‌നങ്ങള്‍ മൂലം പക്ഷികളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനയുണ്ടായിട്ടുണ്ട്.

republic

കിഴക്കന്‍ ദില്ലിയിലാണ് കൂടുതല്‍ മാലിന്യപ്രശ്‌നങ്ങളുള്ളത്. അതിനാല്‍ ഇവിടേക്ക് പക്ഷികള്‍ നിരന്തരമായി എത്തുന്നതും പതിവാണ്. ആകാശത്തു വട്ടമിട്ടുപറക്കുന്ന പക്ഷികള്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള എയര്‍ ഫോഴ്‌സ് യുദ്ധവിമാനങ്ങളുടെ പരേഡിനാണ് ഭീഷണിയാവുന്നത്. ഇത് ഈ വര്‍ഷത്തെ മാത്രം പ്രശ്‌നമല്ല. എല്ലാ വര്‍ഷവും തലസ്ഥാനം പക്ഷികളില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ട്. പരേഡിനിടെ ഒരു പക്ഷിയെയൊന്നും തട്ടിയാല്‍ യുദ്ധവിമാനങ്ങള്‍ക്കു കേടുപാട് വരില്ല. എന്നാല്‍ ഒന്നിലധികം പക്ഷികളെ ഇടിക്കുകയാണെങ്കില്‍ അതു വിമാനത്തിന് തകരാറുണ്ടാക്കും.

plane

കിഴക്കന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഇപ്പോള്‍ സമരത്തിലാണ്. കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ സമരം നടത്തുന്നത്. ഇതേത്തുടര്‍ന്ന് കിഴക്കന്‍ ദില്ലിയില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. പ്രധാന നഗരങ്ങളിലെ റോഡരികിലെല്ലാം മാലിന്യം നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കിഴക്കന്‍ ദില്ലിയിലെ ശുചീകരണ തൊഴിലാളികള്‍ നേരത്തേയും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സമരം നടത്തയിട്ടുണ്ട്. 2015 ജനുവരി, ഒക്ടോബര്‍ മാസങ്ങളിലും ഇവര്‍ സമരം ചെയ്തിരുന്നു. അന്ന് ദില്ലി ഹൈക്കോടതി ഇടപെട്ടതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം പിന്‍വലിച്ചത്.

English summary
Birds pose a bigger threat to the Republic Day celebrations compared to terrorists. While general alerts to wake up the security mechanism have been issued by the Intelligence Bureau, the real danger comes from the garbage pile up in East Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X