ബീഹാറില്‍ കലാപം പടര്‍ത്തിയത് ബിജെപിയും ബജ്‌റംഗ്ദളും!! പുറത്ത് നിന്നെത്തിയവര്‍ പ്രശ്‌നങ്ങളുണ്ടാക്കി!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

പട്‌ന: ബീഹാറില്‍ രാം നവമിയുടെ ഭാഗമായുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപി പ്രതിക്കൂട്ടില്‍. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേറ്റ തോല്‍വിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിയും ബജ്‌റംഗ്ദളുമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമാണ് ഈ പ്രശ്‌നങ്ങള്‍ നടന്നതെന്നും മുസ്ലീം സമുദായക്കാര്‍ ആക്രമിക്കപ്പെടണമെന്നും ഇതിന് പിന്നിലെ ലക്ഷ്യങ്ങളായിരുന്നു. ബജ്‌റംഗ്ദളും ഇതിന് ഒപ്പം നിന്നതായി റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം കലാപങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത ബീഹാറില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നത് മുഖ്യമന്ത്രി നിതീഷ്‌കുമാറിനും തിരിച്ചടിയാണ്. ഭരണകക്ഷിയായ ബിജെപിക്കെതിരെ ശക്തമായ നിലപാട് ഇതോടെ അദ്ദേഹത്തിന് എടുക്കേണ്ടിവരും. ഇപ്പോള്‍ തന്നെ ബിജെപിയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. ആര്‍ജെഡി വ്യാപകമായി നിതീഷിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്ന് ഇതോടെ നിതീഷിന് പ്രഖ്യാപിക്കേണ്ടി വന്നു.

ആസൂത്രിത കലാപം

ആസൂത്രിത കലാപം

കലാപങ്ങള്‍ എല്ലാം നടന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലാണെന്ന് സാമൂഹ്യപ്രവര്‍ത്തകരായ നദീം ഖാന്‍, മഹ്താബ് ആലം, ഫറാം ഷാക്കിബ് എന്നിവര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ കൂടാതെ. മാധ്യമപ്രവര്‍ത്തകരായ പ്രശാന്ത് ടണ്ടന്‍, ഹസനുള്‍ ബന്ന, താരിഖ് അന്‍വര്‍, സാഗരിക കിസ്സു, എന്നിവരും കമ്മിറ്റിയിലുണ്ടായിരുന്നു. ഇവര്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇവിടെയുള്ളവരുമായി സംസാരിക്കുകയും ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഏപ്രില്‍ മൂന്നു മുതല്‍ ഏപ്രില്‍ ഏഴുവരെ പ്രത്യേക സന്ദര്‍ശനം നടത്തിയാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗയ, സിവാന്‍, കൈമൂര്‍, ഔറംഗബാദ്, സമസ്തിപൂര്‍, മുംഗര്‍, നവാദ, നളന്ദ, ഹൈദര്‍ഗഡ്, റൊസേര എന്നിവിടങ്ങളില്‍ രാമ നവമി ആഘോഷങ്ങള്‍ നടത്തിയത് പുതിയ ഗ്രൂപ്പാണെന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു

മുസ്ലീം വിരുദ്ധത

മുസ്ലീം വിരുദ്ധത

രാമനവമി ആഘോഷത്തില്‍ പ്രകോപനപരമായ വാക്കുകളാണ് ഇവര്‍ ഉപയോഗിച്ചത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ഇവര്‍ ഉപയോഗിച്ച ഭക്തിഗാനങ്ങളിലും മുസ്ലീം വിരുദ്ധത നിറഞ്ഞു നില്‍ക്കുന്നതായിരുന്നു എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. നൂറുകണക്കിന് യുവാക്കള്‍ ബൈക്കു റാലിയുമായിട്ടെത്തി. ഇവരുടെ കൈവശം വാളുമുണ്ടായിരുന്നു. ഇതൊക്കെ നിയമത്തിന് എതിരായിരുന്നു. ഇവര്‍ക്ക് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടെ ജാഥ നയിക്കേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങളിലേക്ക് ഇവര്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഘോഷയാത്ര എത്തിയതിന് പിന്നാലെ ചിലര്‍ ഇവരുടെ റാലിക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ അക്രമം കത്തിപ്പടരുകയായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ വീടും കടയും തിരഞ്ഞ് പിടിച്ച് കത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് നേതൃത്വം നല്‍കിയത് ബിജെപിയായിരുന്നു.

പുതിയ രീതി

പുതിയ രീതി

ബീഹാറില്‍ മുമ്പ് ഉണ്ടായിരുന്ന കലാപങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ ഉണ്ടായതെന്ന് അന്വേഷണ സംഘം പറയുന്നു. റാലികള്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് വേണ്ടി മന:പ്പൂര്‍വം ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തില്‍ മനസിലായി. ഇത് കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തുന്നതാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വീഴ്ച്ചവരെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇവരെ ഇതിന് മുമ്പ് അടുത്തെങ്ങും കാണാത്തവരാണെന്ന് കണ്ടെത്താനായി. ഇക്കാര്യം പ്രദേശവാസികളും പറയുന്നുണ്ട്. ഓണ്‍ലൈന്‍ വഴി വന്‍ തോതില്‍ വാളുകള്‍ ഇറക്കുമതി ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് അക്രമത്തിന് വേണ്ടിയായിരുന്നു. പ്രദേശവാസികളുടെ സാന്നിധ്യം അക്രമത്തില്‍ വളരെ കുറവായിരുന്നു. പുറത്ത് നിന്ന് ബിജെപിയും ബജ്‌റംഗ്ദളും പ്രവര്‍ത്തകരെ കൊണ്ടുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായവരില്‍ അന്യസംസ്ഥാനക്കാരും

അറസ്റ്റിലായവരില്‍ അന്യസംസ്ഥാനക്കാരും

പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായവരില്‍ അന്യസംസ്ഥാനക്കാരും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഇവിടെ ബന്ധുക്കളോ മറ്റ് ബന്ധങ്ങളോ ഇല്ല. ഔറംഗബാദ്, സമസ്തിപൂര്‍, മുംഗര്‍ എന്നീ ജില്ലകളില്‍ മൂന്നു യുവാക്കള്‍ ചേര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. പെട്ടെന്നുണ്ടായ പ്രശ്‌നത്തില്‍ നിന്നല്ല കലാപം ഉണ്ടായതെന്ന് പോലീസ് പറയുന്നു. അതേസമയം വാളുകള്‍ എത്തിച്ച കടയുടമയെ പോലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. നളന്ദയിലെ സിലാവോയിലെ ബജ്‌റംഗ്ദള്‍ കണ്‍വീനറായ ധീരജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കലാപത്തിന് നേതൃത്വം കൊടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ധീരജ് നളന്ദയില്‍ നിന്ന് നവാദയിലെത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്. കലാപകാരികള്‍ അക്രമത്തിന് വേണ്ട ആയുധങ്ങള്‍ ഒരു മാസം മുന്‍പ് ശേഖരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുസ്ലീങ്ങള്‍ മുഹറത്തിന് കാണിക്കുന്ന ആചാരങ്ങള്‍ ഹിന്ദുക്കള്‍ രാമ നവമിയുടെ പേരില്‍ കാണിച്ചതാണ് കുഴപ്പമായതെന്ന് പോലീസ് പറയുന്നു.

ബിജെപി ബന്ധം നിതീഷ് കുമാറിന് വൻ തലവേദന.. വർഗീയ കലാപങ്ങളിൽ കത്തി ബീഹാർ!!

ബീഹാറിലെ കലാപത്തില്‍ ബിജെപി കുരുക്കില്‍, കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ മകന്‍ അരിജിത്ത് അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകരുടെ തുണിയഴിപ്പിച്ചു; നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണി, സംഘര്‍ഷത്തിനിടെ നടന്നത്!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
BJP and Bajrang Dal accused of organizing communal clash in Bihar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്