കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി പാനല്‍

ഒരാഴ്ചക്കകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ബിജെപി പാനല്‍ രൂപീകരിച്ചി. അമിത് ഷാ നേതൃത്വം നല്‍കുന്ന പാനലില്‍ വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി എന്നിവരും ഉള്‍പ്പെടുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിന് എന്‍ഡിഎ സഖ്യ കക്ഷികളുമായും പാനല്‍ ചര്‍ച്ച നടത്തും. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്:എന്ത്?എങ്ങനെ..?അറിയേണ്ടതെല്ലാം...രാഷ്ട്രപതി തിരഞ്ഞെടുപ്പ്:എന്ത്?എങ്ങനെ..?അറിയേണ്ടതെല്ലാം...

ത്ധാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മര്‍മ്മുവാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ബിജെപി സ്ഥാനാര്‍ത്ഥി. മര്‍മ്മു വിജയിച്ചാല്‍ ആദിവാസി ഗോത്ര വിഭാഗത്തില്‍ പെട്ട ആദ്യ രാഷ്ട്രപതിയെ ഇന്ത്യക്കു ലഭിക്കും. സുമിത്ര മഹാജനും റ്റിസി ഗെഹലോട്ടിനും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. മുന്‍ ബംഗാള്‍ ഗവര്‍ണറായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.

amithsha

വൈഎസ്ആര്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും തെലുങ്കാന രാഷ്ട്രസമിതിയും ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി ദ്രൗപതി മര്‍മു വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി. ജൂലൈ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂണ്‍ 14നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ജൂണ്‍ 28നാണ് നോമിനേഷന്‍ കൊടുക്കേണ്ട അവസാന തിയതി.

English summary
The BJP has formed a three member poll panel to hold consultations to elect the next President of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X