നിയമസഭാ തിരഞ്ഞെടുപ്പ്: മണിപ്പൂരില്‍ ബിജെപി ഒറ്റപ്പെട്ടു!! നയം വ്യക്തമാക്കി പാര്‍ട്ടി

  • By: Sandra
Subscribe to Oneindia Malayalam

ഗുവാഹത്തി: മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിയ്ക്കും. 60 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഒറ്റയ്ക്കാണ് മത്സരിക്കുക. ബിജെപിയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

ആസാമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞൈടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി പ്രാദേശിക പാര്‍ട്ടികളെ കൂട്ടു പിടിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഒറ്റയ്ക്കുനിന്ന് മണിപ്പൂരില്‍ വിജയം കൊയ്യാമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്.

ആത്മവിശ്വാസത്തോടെ

ആത്മവിശ്വാസത്തോടെ

മണിപ്പൂര്‍ ബിജെപി ഇന്‍ചാര്‍ജ്ജ് പ്രഹ്ലാദ് സിംഗ് പട്ടേലാണ് 60 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ഒറ്റയ്ക്ക് മത്സരിയ്ക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയത്. മണിപ്പൂരില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നും ജയിയ്ക്കാനാവുമെന്നും വിശ്വാസമുണ്ടെന്നും പ്രഹ്ലാദ് പട്ടേല്‍ പറയുന്നു.

ഉറച്ച പിന്തുണ

ഉറച്ച പിന്തുണ

മണിപ്പൂരില്‍ അധികാരത്തിലിരിയ്ക്കുന്ന നാഗ പീപ്പീള്‍ ഫ്രണ്ടിന് മണിപ്പൂരിലെ മലമ്പ്രദേശത്ത് ആഴത്തില്‍ വേരോട്ടമുണ്ട്.
എന്‍ഡിഎയിലെ അംഗം കൂടിയാണ് നാഗ പീപ്പിള്‍സ് ഫ്രണ്ട്. എന്നാല്‍ എന്‍പിഎഫുമായി ചേര്‍ന്ന് ഇതുവരെയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉടമ്പടി ഉണ്ടാക്കിയിട്ടില്ല.

റോമിന്റെ കന്നിയങ്കം

റോമിന്റെ കന്നിയങ്കം

മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിള ചാനു 14 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിനാണ് മണിപ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. മാര്‍ച്ച് നാലിനും എട്ടിനും രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ശര്‍മ്മിളയുടെ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും.

ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് മണിപ്പൂര്‍

ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് മണിപ്പൂര്‍

മൂന്നാമത്തെ സഖ്യമായ ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് മണിപ്പൂരില്‍ സിപിഐ, സിപിഐഎം, എന്‍സിപി, ആപ്പ്, ജെഡിയു എന്നീ പാര്‍ട്ടികളാണ് ബിജെപിയ്ക്കും കോണ്‍ഗ്രസിനും എതിരെ മത്സരത്തിനൊരുങ്ങുന്നത്.

 വനിതാ വോട്ടര്‍മാര്‍

വനിതാ വോട്ടര്‍മാര്‍

18,93,743 വോട്ടര്‍മാരുള്ള മണിപ്പൂരില്‍ 9,25,431 പേര്‍ പുരുഷ വോട്ടര്‍മാരും 9,68, 502 പേര്‍ വനിതാ വോട്ടര്‍മാരുമാണ്.

യുവാക്കള്‍ക്ക് പ്രാതിനിധ്യം

യുവാക്കള്‍ക്ക് പ്രാതിനിധ്യം

മണിപ്പൂരിലെ മറ്റൊരു പ്രത്യേകത ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ 20നും 29നും ഇടയില്‍ പ്രായമുള്ളവരാണ്. 5, 04,502 പേരാണ് ഈ പ്രായത്തിലുള്ള വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ 15.27 ശതമാനമാണ് യുവ വോട്ടര്‍മാരുടെ എണ്ണം.

English summary
Prahlad Singh Patel, BJP’s in-charge for Manipur told ET, “We will contest all the 60 assembly seats and will go alone in the polls. We are confident that we will put up impressive performance in the state.
Please Wait while comments are loading...