കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡ് വെറും സാമ്പിള്‍... ബിജെപിക്ക് ഇനി പരീക്ഷണ കാലം, അമിത് ഷായില്ലാതെ ഗോദയിലേക്ക്

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ കനത്ത പരാജയം ബിജെപിക്ക് വലിയൊരു വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഒന്നാമത് ദേശീയ അധ്യക്ഷന്‍ മാറാന്‍ ഒരുങ്ങുകയാണ്. രണ്ടാമത്തെ വിഷയം സംസ്ഥാനങ്ങളില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന നേതാക്കളില്ല എന്നതാണ്. ജാര്‍ഖണ്ഡില്‍ വിജയിക്കേണ്ടത് അമിത് ഷായ്ക്ക് വലിയ നിര്‍ബന്ധമുള്ള കാര്യമാണ്. നിലവില്‍ തോല്‍വിയോടെ പടിയിറങ്ങേണ്ട അവസ്ഥയിലാണ് അദ്ദേഹം.

മോദി ഫാക്ടര്‍ ഇനി വെല്ലുവിളിക്കപ്പെടാന്‍ പോകുന്നത് നേതൃത്വത്തിന്റെ വലിയൊരു ഒഴിവ് കൊണ്ടായിരിക്കും. ദേശീയ വിഷയങ്ങള്‍ ഒന്നാകെ ബിജെപിയെ കൈവിട്ട് പോയിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കേണ്ട അവസ്ഥയും ബിജെപിക്ക് വന്നേക്കാം. അതല്ലെങ്കില്‍ സംസ്ഥാനങ്ങളില്‍ പുതിയൊരു തന്ത്രം ബിജെപി രൂപീകരിക്കേണ്ടി വരും.

അമിത് ഷാ പോകുന്നു

അമിത് ഷാ പോകുന്നു

ബിജെപി അധ്യക്ഷനെന്ന നിലയില്‍ അമിത് ഷായുടെ അവസാന തിരഞ്ഞെടുപ്പാണ് ജാര്‍ഖണ്ഡില്‍ നടന്നത്. ചാണക്യനെന്ന പേര് പ്രാദേശിക രാഷ്ട്രീയക്കളരിയില്‍ അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്. അതേസമയം ജെപി നദ്ദയാണ് ഇനി അധ്യക്ഷനായി എത്തുന്നത്്. അമിത് ഷായെ പോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അഗ്രഗണ്യനല്ല അദ്ദേഹം. ബീഹാര്‍, ദില്ലി തിരഞ്ഞെടുപ്പുകള്‍ അതുകൊണ്ട് തന്നെ ബിജെപിക്ക് ബാലികേറാമലയാണ്. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നത് ബിജെപിക്ക് വലിയ ആശങ്കകളും സമ്മാനിക്കുന്നുണ്ട്.

കൈവിട്ടത് അവസാനം

കൈവിട്ടത് അവസാനം

പ്രതിപക്ഷത്തേക്കാള്‍ ആദ്യ ഘട്ടങ്ങളില്‍ ജാര്‍ഖണ്ഡില്‍ ബിജെപിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ പൗരത്വ നിയമവും എന്‍ആര്‍സിയും ബിജെപിയുടെ വോട്ടുശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി രഘുബര്‍ ദാസ് സഖ്യങ്ങളെ ഒപ്പം നിര്‍ത്താത്തതും സരയൂ റോയ് എന്ന വിമതന്‍ ഉടലെടുത്തതും തോല്‍വി ഉറപ്പിക്കുന്നതായിരുന്നു. അയോധ്യ, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതേയില്ല.

പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചില്ല

പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചില്ല

ബിജെപി ജാര്‍ഖണ്ഡിന്റെ പ്രശ്‌നങ്ങളെ ഒരിക്കലും അഭിമുഖീകരിച്ചില്ല. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളില്‍ ഒന്നാണ് ജാര്‍ഖണ്ഡ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ജാര്‍ഖണ്ഡിനെയാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയരത്തിലാണ്. ഗ്രാമീണ മേഖലയില്‍ ഒരുവിധം യുവാക്കള്‍ക്കൊന്നും തൊഴില്‍ ഇല്ലാത്ത അവസ്ഥയാണ്. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് ഇവിടെ തൊഴിലില്ലായ്മ. ഒരിക്കല്‍ പോലും പ്രചാരണത്തില്‍ ഇക്കാര്യങ്ങള്‍ ബിജെപി ഉന്നയിച്ചില്ല.

കൈവിട്ടത് എസ്‌സി എസ്ടി

കൈവിട്ടത് എസ്‌സി എസ്ടി

ജാര്‍ഖണ്ഡില്‍ പിന്നോക്ക രാഷ്ട്രീയം അതിശക്തമാണ്. സംസ്ഥാനത്തെ 28 സീറ്റുകള്‍ തന്നെ എസ്ടി സംവരണ മണ്ഡലമാണ്. ജെഎംഎം ഇത്തവണ എസ്ടി വോട്ടുകളെ ഒന്നായി കൊണ്ടുപോകുകയായിരുന്നു. 2014ല്‍ ബിജെപി സഖ്യം 30 ശതമാനം എസ്ടി വോട്ടുകള്‍ നേടിയിരുന്നു. ഇത് 13 മണ്ഡലങ്ങളില്‍ നിന്നായിരുന്നു. ആദിവാസി ഇതര വിഭാഗങ്ങളെ ബിജെപി ഒപ്പം കൂട്ടിയെങ്കിലും, 30 ശതമാനം വരുന്ന ആദിവാസികള്‍ ഒന്നടങ്കം ബിജെപിയെ തഴയുകയായിരുന്നു. ഇവിടെയാണ് കോണ്‍ഗ്രസ് സഖ്യം വന്‍ വിജയം നേടിയത്.

കോണ്‍ഗ്രസ് ഒരുക്കിയ തന്ത്രം

കോണ്‍ഗ്രസ് ഒരുക്കിയ തന്ത്രം

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഒബിസികള്‍ക്ക് 27 ശതമാനം സംവരണം ഉറപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ച് തൊഴില്‍ മേഖലയില്‍. ഓരോ വീട്ടിലും തൊഴിലും ഒപ്പം മതപരമായ കോഡും ആദിവാസി വിഭാഗത്തിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. ജെഎംഎം പ്രകടപത്രികയില്‍ ഇത് 67 ശതമാനം സംവരണമായി മാറി. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ ജോലിയില്‍ കൂടുതല്‍ പ്രാതിനിധ്യവും ഉറപ്പ് നല്‍കി. ഇതെല്ലാം ബിജെപിയുടെ എല്ലാ നീക്കങ്ങളെയും തകര്‍ക്കുന്നതായിരുന്നു. ഇതേ തന്ത്രം ബീഹാറിലും കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം പയറ്റിയാല്‍ ബിജെപി തകര്‍ന്നടിയും. നിതീഷ് കുമാറിന് വ്യക്തിപ്രഭാവം കുറയുന്നതും ബിജെപിയുടെ ആശങ്കയാണ്.

 ഹേമന്ദ് സോറന്‍റെ സത്യപ്രതിജ്ഞ 27 ന്? കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി, സീറ്റ് ഫോര്‍മുല ഇങ്ങനെ ഹേമന്ദ് സോറന്‍റെ സത്യപ്രതിജ്ഞ 27 ന്? കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി, സീറ്റ് ഫോര്‍മുല ഇങ്ങനെ

English summary
bjp lost jharkhand so many reason for it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X