കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം; 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ബിജെപി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ആഘോഷത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മോദി ഫെസ്റ്റ് എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. 'മെയ്ക്കിങ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ' എന്നാണ് മോദി ഫെസ്റ്റിന്റെ പൂര്‍ണരൂപം.

മെയ് 26 മുതല്‍ ജൂണ്‍ 15 വരെ രാജ്യമെമ്പാടും നടത്തുന്ന മോദി ഫെസ്റ്റ് മെയ് 26ന് ഗുവാഹട്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. ഇതിന്റെ ഭാഗമായി വന്‍വിജയമായ 'മന്‍ കി ബാത്' പ്രഭാഷണ മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജന്‍ കി ബാത്' പരിപാടിയും സംഘടിപ്പിക്കും.

bjp

വാര്‍ഷികത്തിന്റെ ഭാഗമായി 20 ദിവസത്തെ ആഘോഷത്തിലാണ് ജന്‍ കി ബാത് അവതരിപ്പിക്കുക. പരിപാടിയുടെ മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാറും, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കര്‍ണാടകയും ഒഡിഷയും സന്ദര്‍ശിച്ചു കേന്ദ്രത്തിന്റെ പ്രവര്‍ത്തനനേട്ടങ്ങള്‍ വിശദീകരിക്കും.

കൂടാതെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെ 450 മുതിര്‍ന്ന ബിജെപി നേതാക്കളും രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണവുമായി എത്തുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

English summary
BJP's pan-India publicity fest 'MODI' starts from May 26
Please Wait while comments are loading...