കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് ഭരണം വേണ്ട, പക്ഷെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാം; രാജസ്ഥാനില്‍ മായാവതിയുടെ നീക്കം ഇങ്ങനെ

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനഞ്ഞ് ബി എസ് പി. ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബി എസ് പിയ്ക്കില്ലെങ്കിലും സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന നിര്‍ണായക ശക്തിയാകാനാണ് ബി എസ് പി കരുക്കള്‍ നീക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പിന്തുണ ഇല്ലാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാകരുത് എന്നതാണ് മായാവതി ഉന്നം വെക്കുന്നത്.

രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് 20 മാസത്തില്‍ താഴെ മാത്രമാണ് ശേഷിക്കുന്നത്. മായാവതിയുടെ സഹോദരനും ബി എസ് പി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാര്‍, അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേറ്ററുമായ ആകാശ് ആനന്ദ്, പാര്‍ട്ടിയുടെ രാജ്യസഭാ എം പി റാംജി ഗൗതം എന്നിവരും പാര്‍ട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.

'മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ, വായിൽ പഴമാണോ? സർക്കാരിന് നാണമില്ലേ', തുറന്നടിച്ച് ബൈജു കൊട്ടാരക്കര'മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ, വായിൽ പഴമാണോ? സർക്കാരിന് നാണമില്ലേ', തുറന്നടിച്ച് ബൈജു കൊട്ടാരക്കര

1

2008, 2018 തിരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനില്‍ ആറ് എം എല്‍ എമാര്‍ ബി എസ് പിയ്ക്ക് ഉണ്ടായിരുന്നു എന്നതാണ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും മികച്ച പ്രകടനം. തന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയില്‍ 25 അംഗങ്ങളുണ്ടെന്നും പിരിച്ചുവിട്ട ജില്ലാ, നിയമസഭാ കമ്മിറ്റികളുടെ പുനഃസംഘടനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബി എസ് പി സംസ്ഥാന പ്രസിഡന്റ് ഭഗവാന്‍ സിങ് ബാബ പറഞ്ഞു. റാംജി ഗൗതമും സുരേഷ് ആര്യയുമാണ് രാജസ്ഥാന്റെ പാര്‍ട്ടി ഇന്‍ചാര്‍ജ്.

2


ഉത്തര്‍പ്രദേശിലെ കനത്ത തിരിച്ചടി രാജസ്ഥാനില്‍ ബാധിക്കില്ലെന്നാണ് ബി എസ് പി ഭഗവാന്‍ സിങ് ബാബ പറയുന്നത്. ഞങ്ങള്‍ എല്ലായ്‌പ്പോഴും രാജസ്ഥാനില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നിങ്ങള്‍ 2003-ല്‍ നോക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് രണ്ട് എം എല്‍ എമാരും ഏതാണ്ട് 4 ശതമാനം വോട്ടും ഉണ്ടായിരുന്നു. 2008ല്‍ ഞങ്ങള്‍ക്ക് ആറ് എം എല്‍ എമാരും 7.75 ശതമാനം വോട്ടും ഉണ്ടായിരുന്നു. 2013 ല്‍ ഞങ്ങള്‍ക്ക് മൂന്ന് എം എല്‍ എമാരുണ്ടായിരുന്നു, ബാബ പറഞ്ഞു.

3

2018 ല്‍ തങ്ങള്‍ക്ക് വീണ്ടും ആറ് എം എല്‍ എമാരുണ്ടായിരുന്നു എന്നും അന്ന് യു പിയില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ ഉണ്ടായിരുന്നില്ല എന്നും ഭഗവാന്‍ ബാബ പറഞ്ഞു. അതേസമയം രാജസ്ഥാനില്‍ രണ്ട് തവണ ആറ് എം എല്‍ എമാര്‍ ബി എസ് പി ലേബലില്‍ ജയിച്ചെങ്കിലും അവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുന്ന അപൂര്‍വ സംഭവവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. 2009 ലും 2019 ലും ബി എസ് പി എം എല്‍ എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയിരുന്നു.

4

''അത് പണത്തിന്റെ സ്വാധീനത്തിലോ സ്ഥാനമാന വാഗ്ദാനത്തിലോ ആകട്ടെ, അവര്‍ കൂറുമാറ്റ നിരോധന നിയമം പരസ്യമായി ലംഘിച്ചു. ഇത്തവണ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കും. വിലയ്ക്ക് വാങ്ങാന്‍പിന്നീട് വാങ്ങാന്‍ പറ്റാത്ത ആളുകളെ തിരഞ്ഞെടുക്കണമെന്നും ബെഹന്‍ജി പറഞ്ഞിട്ടുണ്ട്,'' ബാബ പറഞ്ഞു, പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതോടെ, സംസ്ഥാനത്ത് ബി എസ് പിയുടെ സാധ്യതകള്‍ മെച്ചപ്പെടാന്‍ പോകുകയാണ്.

5

ഇത്തവണ സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വാധീനം ചെലുത്താനും രണ്ട് വലിയ പാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പാക്കാനുമാണ് ലക്ഷ്യം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ബി ജെ പിയും കോണ്‍ഗ്രസും മാറിമാറി സംസ്ഥാനം ഭരിക്കുന്നു. ഓരോ തവണയും ഞങ്ങള്‍ മൂന്നാമത്തെ ശക്തി കേന്ദ്രമായി ഉയര്‍ന്നുവരുന്നു. അതിനാല്‍, ഇത്തവണ, രണ്ട് പാര്‍ട്ടികള്‍ക്കും വേണ്ടത്ര സീറ്റുകള്‍ നേടാത്തതും വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതുമായ അധികാര സന്തുലിതാവസ്ഥയായിരിക്കും ഞങ്ങളുടെ ശ്രമം, ''അദ്ദേഹം പറഞ്ഞു.

6

നിലവില്‍, ഉത്തര്‍പ്രദേശിനോട് ചേര്‍ന്നുള്ള സംസ്ഥാനത്തിന്റെ കിഴക്കന്‍ ജില്ലകളില്‍ പരമ്പരാഗതമായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും 200 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കാനാണ് ശ്രമിക്കുന്നത്. '200 പേരെയും മത്സരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്, എന്നാല്‍ ബെഹന്‍ജി ആഗ്രഹിക്കുന്ന രീതിയില്‍ ഞങ്ങള്‍ മുന്നോട്ട് പോകും,' അദ്ദേഹം പറഞ്ഞു.

7

കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു, എന്നാല്‍ ഞങ്ങള്‍ ബലാത്സംഗങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് കേള്‍ക്കുന്നു. ബി ജെ പിയുടെ കീഴിലായാലും കോണ്‍ഗ്രസിന്റെ കീഴിലായാലും രാജസ്ഥാനില്‍ ദളിതര്‍ ഏറെക്കാലമായി ദുരിതമനുഭവിക്കുകയാണ് എന്ന് ഭഗവാന്‍ സിങ് ബാബ പറഞ്ഞു.

എന്റമ്മോ...ഒരു രക്ഷയുമില്ല; കലക്കന്‍ ചിത്രങ്ങളുമായി പ്രിയങ്ക

English summary
bsp looking for key role in government formation if no party getting majority in Rajasthan election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X