കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്രൗപതി മുര്‍മുവിന് പിന്തുണയെന്ന് മായാവതി; പ്രതിപക്ഷത്തിന് ബിഎസ്പിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്

Google Oneindia Malayalam News

ലഖ്‌നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കുമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഗോത്രവര്‍ഗ വിഭാഗത്തെ ബി എസ് പി തങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രധാന ഭാഗമായി തിരിച്ചറിഞ്ഞു എന്നതിനാലാണ് ദ്രൗപതി മുര്‍മു എന്ന ആദിവാസി നേതാവിനെ പിന്തുണയ്ക്കാനുള്ള തീരുമാനമെടുത്തത് എന്ന് അവര്‍ പറഞ്ഞു.

യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതില്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാത്തതിന് ബി എസ് പി അധ്യക്ഷ പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുത്ത ചില പാര്‍ട്ടികളെ മാത്രമാണ് ആദ്യ യോഗത്തിന് വിളിച്ചത്. എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറും ബി എസ് പിയെ ചര്‍ച്ചയ്ക്ക് വിളിച്ചില്ല, മായാവതി പറഞ്ഞു.

'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

1

പ്രതിപക്ഷം തങ്ങളുടെ പാര്‍ട്ടിക്കെതിരെ ജാതീയമായ ചിന്താഗതി തുടരുന്നതിനാല്‍, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കാന്‍ ബി എസ് പി സ്വതന്ത്രമാണ് എന്നും മായാവതി പറഞ്ഞു. ദളിതര്‍ക്കൊപ്പമുള്ള ഏക ദേശീയ പാര്‍ട്ടിയാണ് ബി എസ് പി. ഞങ്ങള്‍ ബി ജെ പിയെയോ കോണ്‍ഗ്രസിനെയോ പിന്തുടരുന്നതോ വ്യവസായികളുമായി ഇടപെടുന്നതോ ആയ പാര്‍ട്ടിയല്ല. മറുവശത്ത് ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുന്നു, മായാവതി അവകാശപ്പെട്ടു.

2

ബി ജെ പിയെയോ എന്‍ ഡി എയെയോ പിന്തുണയ്ക്കാനോ പ്രതിപക്ഷമായ യു പി എയ്ക്കെതിരെ പോകാനോ അല്ല ഈ തീരുമാനമെടുത്തത്, മറിച്ച് കഴിവുള്ളതും അര്‍പ്പണബോധമുള്ളതുമായ ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ പ്രസിഡന്റാക്കാനുള്ള ഞങ്ങളുടെ പാര്‍ട്ടിയെയും അതിന്റെ പ്രസ്ഥാനത്തെയും മനസ്സില്‍ വച്ചാണ്, മായാവതി പറഞ്ഞു. ബി എസ് പിയ്ക്ക് 10 ലോക്സഭാ എം പിമാരും മൂന്ന് രാജ്യസഭാ എം പിമാരുമാണുള്ളത്.

3

ഏത് പാര്‍ട്ടിയാണോ അത്തരം ജാതികള്‍ക്കോ വര്‍ഗക്കാര്‍ക്കോ അനുകൂലമായി തീരുമാനമെടുക്കുന്നത് അത്തരം പാര്‍ട്ടികളെ അതിന്റെ അനന്തരഫലങ്ങള്‍ പരിഗണിക്കാതെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നും മായാവതി പറഞ്ഞു. എന്നാല്‍ അവസാനത്തെ മൂന്ന് പാര്‍ലമെന്റ് അംഗങ്ങളില്‍ രണ്ട് പേര്‍ തെരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് ജൂലൈ 4-ന് വിരമിക്കും. യു പി നിയമസഭയിലും ബി എസ് പിയ്ക്ക് ഒരു സീറ്റുണ്ട്.

4

ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളുടെ ശ്രമങ്ങള്‍ ഗൗരവമുള്ളതല്ലെന്നും ജനങ്ങള്‍ അതിനെ വെറും പ്രകടനം മാത്രമായി കാണുന്നുവെന്നും അവര്‍ പറഞ്ഞു. ജാതി മേല്‍ക്കോയ്മ ചിന്താഗതിയുള്ളവര്‍ക്ക് ഒരിക്കലും ബി എസ് പിയെയോ അതിന്റെ നേതൃത്വത്തെയോ തരംതാഴ്ത്താന്‍ ഒരു അവസരവും നല്‍കില്ല. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള പാര്‍ട്ടി സാധ്യമായ എല്ലാ തന്ത്രങ്ങളും സ്വീകരിച്ച് ഞങ്ങളുടെ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

5

അംബേദ്കര്‍ ഉദ്ദേശിച്ചതുപോലെ ഭരണഘടന രാജ്യത്ത് നടപ്പാക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ചെറിയ ആഗ്രഹം പോലുമില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള ദ്രൗപതി മുര്‍മു വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുതിര്‍ന്ന ബി ജെ പി, സഖ്യ നേതാക്കളുടെയും സാന്നിധ്യത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ജൂലൈ 18ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദ്രൗപതി മുര്‍മു ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറും മുന്‍ ഒഡീഷ മന്ത്രിയുമാണ്.

6

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെയാണ് അവര്‍ നേരിടുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ ദ്രൗപതി മുര്‍മു ഇ പദവിയിലെത്തുന്ന ആദ്യ വനിതാ ആദിവാസി നേതാവും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാകും. 64 വയസ് മാത്രം പ്രായമുള്ള ദ്രൗപതി മുര്‍മുവിനെ കാത്ത് എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നേട്ടവും കാത്തിരിക്കുന്നുണ്ട്. ഒഡീഷയിലെ ബിജു ജനതാദളും ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
BSP's Mayawati has said she will support NDA candidate Droupadi Murmu in the upcoming elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X