ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പം വിദ്യാര്‍ഥികളെ ഇരുത്തിയില്ല; പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍

  • Posted By:
Subscribe to Oneindia Malayalam

ബരാമര്‍: ഉച്ചഭക്ഷണ സമയത്ത് ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം കീഴ്ജാതിക്കാരായ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാതിരുന്ന പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡില്‍. രാജസ്ഥാനിലെ ബരാമര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വിദ്യാര്‍ഥികളില്‍ നിന്നുള്ള പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സോളാര്‍ റിപ്പോര്‍ട്ട്; ഉമ്മന്‍ ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിഎം സുധീരന്‍

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശങ്കര്‍ലാല്‍ കൊര്‍വാള്‍ പ്രിന്‍സിപ്പല്‍ രവിചന്ദ്രം ചൗധരിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുണ്യോം കി ധനിയിലെ യുപി സ്‌കൂള്‍ പ്രിന്‍സിപ്പലാണ് രവിചന്ദ്രം. ഒരുസംഘം വിദ്യാര്‍ഥികളാണ് തങ്ങള്‍ക്ക് സ്‌കൂളില്‍ ജാതിവിവേചനമുണ്ടെന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയത്.

teacher

സംഭവം വലിയ വാര്‍ത്തയായതോടെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സ്‌കൂളിലെ 144 വിദ്യാര്‍ഥികളില്‍ 24 പേര്‍ പരാതി നല്‍കി. പട്ടികജാതിക്കാരായ വിദ്യാര്‍ഥികളാണിവര്‍. കടുത്ത ജാതിവിവേചനം ഏറെനാളായി നേരിടേണ്ടിവന്ന ഇവര്‍ രക്ഷിതാക്കളുടെ പിന്തുണയോടെ ഒടുവില്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുള്ളത്. പട്ടികജാതിക്കാരായ വിദ്യാര്‍ഥികളെ സ്‌കൂള്‍ ടാങ്കില്‍ നിന്നും വെള്ളംപോലും കുടിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍തന്നെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിഎസ്പി വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ പലഭാഗത്തും ഇപ്പോഴും കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജസ്ഥാനിലെ സ്‌കൂളില്‍ നിന്നും പുറത്തുവരുന്നത്.


English summary
Principal, accused of caste-based discrimination, suspended in Rajasthan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്