കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്‌സിനേഷന്‍ പ്ലാനുമായി സര്‍ക്കാര്‍. നിത്യേന 8 മണിക്കൂര്‍, ഓരോ കേന്ദ്രത്തിലും 100 പേര്‍!!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഓപ്ഷനുകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മേഖലയിലെ അധികൃതര്‍ എവിടെ വെച്ച് വാക്‌സിനേഷന്‍ നടത്തുക എന്നാണ് വിലയിരുത്തുന്നത്. പോളിംഗ് ബൂത്തുകളും കല്യാണ ഹാളുകളും വരെ പരിഗണനയിലുണ്ട്. 300 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് 2021ന്റെ പകുതിയോടെ തന്നെ വാക്‌സിനേഷന്‍ നല്‍കാനാണ് തീരുമാനം. സ്വകാര്യ ആശുപത്രികളും നഴ്‌സിംഗ് ഹോമുകളും വാക്‌സിന്‍ കുത്തിവെപ്പിനായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇവ തീരുമാനിച്ചിട്ടില്ല. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം ലഭിച്ച ശേഷമേ തീരുമാനമുണ്ടാകൂ.

1

കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ നടത്താനാണ് നിര്‍ദേശിക്കുന്നത്. വാക്‌സിന്‍ ശേഖരണം മുതല്‍ അവ എത്തിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ കര്‍ശന സുരക്ഷയിലാണ് നടക്കുക. ഒാരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും നൂറ് പേരെ വരെ അനുവദിക്കാം. ഇത്രയും പേര്‍ക്ക് ആ കേന്ദ്രത്തില്‍ തന്നെ വെച്ച് വാക്‌സിനേഷന്‍ നല്‍കും. അതേസമയം വളരെ വിസ്താരമുള്ളവയായിരിക്കണം ഈ കേന്ദ്രങ്ങള്‍. മൂന്ന് റൂമുകളെങ്കിലും ഇവിടെ വേണം. വാക്‌സിനേഷന്‍ ലഭിക്കുന്നയാളുടെ വീടിനോ ഓഫീസിനോ അടുത്തായിരിക്കണം ഈ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്.

അതേസമയം എല്ലാ കേന്ദ്രങ്ങളിലും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്‌സിനേഷന്‍ നടക്കുക. രണ്ട് തരം സൈറ്റുകളാണ് ഉണ്ടാവുക. ഫിക്‌സഡ് സെഷന്‍ സൈറ്റുകളും ഔട്ട്‌റീച്ച് സൈറ്റുകളും. ഓരോ സൈറ്റും ആ മേഖലയിലെ എത്ര പേര്‍ വാക്‌സിനേഷനായി എത്തുമെന്ന് അറിഞ്ഞിരിക്കണം. എപ്പോഴാണ് വാക്‌സിനേഷന്‍ നല്‍കുക എന്നതും ഇവരായിരിക്കും അറിയിക്കുക. ഔട്ട്‌റീച്ച് പോസ്റ്റുകളായി പോളിംഗ് ബൂത്തുകളെയാണ് ഉപയോഗിക്കുക. ഇവിടെ ലഭിക്കുന്ന വാക്‌സിനേഷനായി ആളുകളെ കണ്ടെത്തുന്നത് വോട്ടര്‍ പട്ടികയില്‍ നിന്നാണ്. അതുകൊണ്ടാണ് പോളിംഗ് ബൂത്ത് തന്നെ തിരഞ്ഞെടുക്കുന്നത്.

മൂന്ന് റൂമുകളില്‍ ഒന്ന് വെയ്റ്റിംഗ് റൂമായിരിക്കും. ഇവിടെ വാക്‌സിനേഷന്‍ ലഭിക്കേണ്ടയാളുടെ രേഖകള്‍ പരിശോധിക്കും. ഇവിടെ സാമൂഹിക അകലം പാലിച്ചാണ് ഇരിക്കുക. സാനിറ്റൈസിംഗ് വരെ ഇവിടെ ലഭ്യമായിരിക്കും. വാക്‌സിനേഷന്‍ റൂമാണ് രണ്ടാമത്തേത്. ഇവിടെ ഒരേസമയം ഒരാള്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. സ്ത്രീകള്‍ക്ക് അത്തരം സ്റ്റാഫുകളെ തന്നെ നല്‍കും. മൂന്നാമത്തേത് നിരീക്ഷണ മുറിയാണ്. വാക്‌സിന്‍ നല്‍കിയ ശേഷം എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ഇവിടെ വെച്ച് 30 മിനുട്ട് നിരീക്ഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് 1.03 മില്യണ്‍ പോളിംഗ് ബൂത്തുകള്‍ ഇന്ത്യ ഉപയോഗിച്ചിരുന്നു. അതും വാക്‌സിനേഷനായി ഉപയോഗിക്കും.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy

സ്‌കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഔട്ട് റീച്ച് സെന്ററിനായി ഉപയോഗിക്കുന്നുണ്ട്. ഇവിടെ വാക്‌സിനേഷന് അപേക്ഷിക്കേണ്ട കാര്യങ്ങള്‍ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്ത് നല്‍കും. കൂടുതല്‍ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ദിവസവും ഇത്തരമൊരു സമയക്രമം തന്നത് ആളുകളുടെ കുതിച്ച് കയറ്റത്തിനും ഇടയാക്കും. ഇതിനായി പ്രത്യേക നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഒരുക്കേണ്ടി വരും.

English summary
centre plans for covid vaccination, may use polling booths as administration centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X