കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പ് ജീവനക്കാരെ ഖാദി യൂണിഫോം ധരിപ്പിക്കും;പിന്നാലെ പോസ്റ്റുമാനും പോലീസും ഖാദിവേഷത്തില്‍?

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഖാദി യൂണിഫോം ധരിക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം. പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഖാദി ധരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം
ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍ എന്നീ കമ്പനികളിലെ ജീവനക്കാരാണ് ഖാദി യൂണിഫോം ധരിക്കേണ്ടി വരിക.

ഈ പമ്പുകളിലെ സ്ഥിരം ജീവനക്കാര്‍ മാത്രമല്ല കരാര്‍ ജീവനക്കാരും ഖാദി യൂണിഫോം ധരിക്കേണ്ടി വരും. വിവിധ വകുപ്പു ജീവനക്കാര്‍ ഖാദി വസ്ത്രം ധരിക്കണമെന്ന നിബന്ധന വന്നതോടെ ഖാദി മേഖലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഖാദി ഗ്രാമ വ്യവസായ കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറഞ്ഞു. ഖാദി ഉത്പ്പന്നങ്ങളുടെ വില്പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 29 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഈ വര്‍ഷവും വിവിധ സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങളിലായി കോടികളുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും സക്‌സേന വ്യക്തമാക്കി.

27-1453887636-khadi-

സര്‍ക്കാര്‍ സ്‌കളുകള്‍, എയര്‍ ഇന്ത്യ, ജെ കെ സിമന്റ്,ഫാബ് ഇന്ത്യ തുടങ്ങിയ വിവിധ മേഖലകളെയാണ് ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യയില്‍ നിന്നും എട്ടു കോടിയുടെ ഓര്‍ഡര്‍ ലഭിച്ചതായും ഖാദി യൂണിഫോം ധരിക്കണമെന്നുളള നിര്‍ദ്ദേശം ഖാദി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും സക്‌സേന പറഞ്ഞു. ഉത്തരാഖണ്ഡ് തപാല്‍ വകുപ്പ്,ദില്ലി പോലീസ്,പ്രതിരോധ മന്ത്രാലയം എന്നിവയിലും ഖാദി യൂണിഫോം നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.

English summary
the minister of state for petroleum and natural gas, Dharmendra Pradhan, has issued an advisory to public sector undertakings (PSUs) under the ministry to adopt khadi uniforms for all direct and contractual employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X