കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ് രാജിവച്ചു; ജനാധിപത്യത്തിന്റെ വിജയമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

റായ്പൂര്‍: കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ് രാജിവച്ചു. 15 വര്‍ഷം ഭരിക്കാന്‍ അവസരം തന്നതില്‍ ജനങ്ങള്‍ക്ക് രമണ്‍ സിങ് നന്ദി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ് ഛത്തീസ്ഗഡില്‍ സംഭവിച്ചതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍ പ്രതികരിച്ചു.

Bjp

ബിജെപിക്ക് ഇത്തവണ ലഭിച്ച വോട്ടിങ് ശതമാനത്തിലും വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എട്ട് ശതമാനം കുറവുണ്ടായി. കഴിഞ്ഞ തവണ 40 ശതമാനം വോട്ട് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ 32 ശതമാനമായി കുറഞ്ഞു. പൂര്‍ണ ഫലം വരുമ്പോള്‍ ഇനിയും കുറയാനാണ് സാധ്യത. എന്നാല്‍ കോണ്‍ഗ്രസ് ഇത്തവണ വന്‍ കുതിപ്പാണ് നടത്തിയത്.

മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഭുപേഷ് ഭാഗല്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണ്. ബിജെപിക്ക് പണമുണ്ടായിരുന്നു. അഴിമതിക്കാരായ ഓഫീസര്‍മാരുടെ സഹായമുണ്ടായിരുന്നു. ഒരുകൂട്ടം ഗൂഢാലോചനക്കാരും ബിജെപിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ജനം കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നും ഭാഗല്‍ പറഞ്ഞു.

ജനങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച വിശ്വാസം ഉത്തരവാദിത്തതോടെ നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പിഎല്‍ പുനിയ പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റും. രാഹുല്‍ ഗാന്ധിയുടെ വാക്കുകളാണ് ഞങ്ങളുടെ അജണ്ട. അത് പാലിക്കുമെന്നും പുനിയ പറഞ്ഞു.

ഛത്തീസ്ഗഡിലെ അന്തിമ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് ആറ് മണിയായിട്ടും പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 65 സീറ്റ് ലഭിച്ചു. ബിജെപിക്ക് 16ഉം. ബിഎസ്പി സഖ്യത്തിന് എട്ട് സീറ്റും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു.

English summary
Chhattisgarh Election Results 2018: Raman Singh resigns as Chief Minister of Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X