പാക് സഹായത്തോടെ ചൈനയുടെ ചാരനീക്കം..ആക്രമണ അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍!!ജാഗ്രതയില്‍ സേന

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യന്‍ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തി ചൈനീസ് അന്തര്‍വാഹിനി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നങ്കൂരമിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ എര്‍ത്ത് വഴി എടുത്ത ചിത്രങ്ങള്‍ മുഖേനെയാണ് ചൈനയുടെ ആക്രമണ അന്തര്‍വാഹിനിയുടെ സാന്നിധ്യം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തിരിച്ചറിഞ്ഞത്.

പാകിസ്താനിലെ കറാച്ചി തുറമുഖത്താണ് അന്തര്‍വാഹിനി നങ്കൂരമിട്ടിരിക്കുന്നത്. പാകിസ്താനും ചൈനയു തമ്മിലുള്ള സൈനിക സഹകരണത്തിന്റെ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന അന്തര്‍വാഹിനിയാണ് ഇവ. ചൈനയുടെ അന്തര്‍വാഹിനി കണ്ടെത്തിയ വിവരം നാവിക സേനാ മേധാവി സുനില്‍ ലാമ്പ സ്ഥിരീകരിച്ചിട്ടുണ്ട്.

ചിത്രം ഗൂഗിൾ എർത്ത് വഴി

കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ അന്തര്‍വാഹിനിയുടെ സാന്നിധ്യം തിരിച്ചറിയപ്പെട്ടിരുന്നു. എന്നാല്‍ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാന മേഖലയിലാണ് അന്തര്‍വാഹിനി നിലയുറപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ നാവിക സേന ജാഗ്രതയിലാണ്.

ലക്ഷ്യം നിരീക്ഷണം

ആണവ അന്തര്‍വാഹിനി ഉപയോഗിക്കുന്നത് കൊണ്ട് ചൈനയ്ക്കുള്ള നേട്ടങ്ങള്‍ നിരവധിയാണ്. ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ അടുത്ത് നിന്ന് നിരീക്ഷിക്കാനും നീക്കങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും സാധിക്കും.ആഴക്കടലില്‍ ഇവയെ കണ്ടെത്തുക എന്നത് ഇന്ത്യന്‍ നാവിക സേനയ്ക്ക് അത്ര എളുപ്പമല്ല.

അത്യന്തം അപകടകാരി

അത്യാധുനിക സൗകര്യങ്ങളും ആണവ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഈ അന്തര്‍വാഹിക്കുണ്ട്. ചൈനീസ് നാവികസേനയുടെ കീഴിലുള്ള അന്തര്‍വാഹിനിയാണ് ഇത്.പുറത്ത് വന്ന ചിത്രങ്ങളിലേത് ടൈപ്പ് 091 ഹാന്‍ ക്ലാസ് ഫാസ്റ്റ് ആക്രമണ അന്തര്‍വാഹിനിയാണെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

തിരിച്ചടിക്കാനാവാതെ

കഴിഞ്ഞ മാസം ഇന്ത്യന്‍ സമുദ്രാതിര്‍ത്തില്‍ അന്തര്‍വാഹിനികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സൈന്യം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇത്തരം അന്തര്‍വാഹിനികളെ കണ്ടെത്താനുള്ള ആധുനിക സംവിധാനങ്ങള്‍ നിലവില്‍ നാവിക സേനയുടെ പക്കലില്ല എന്നത് പരിമിതിയാണ്.

സേനയെ നവീകരിക്കും

ആണവ അന്തര്‍വാഹികളുടേതടക്കം സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന പ്രത്യേക വിമാനം നാവിക സേന ഉടന്‍ വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ നിര്‍മ്മിത പി8-1 എന്ന അത്യാധുനിക വിമാനമാണ് നാവിക സേനയക്ക് ലഭിക്കുക. ഇത് വഴി ആഴക്കടലിലെ ആണവ അന്തര്‍വാഹിനികളെ കണ്ടെത്താനും നശിപ്പിക്കാനും സാധിക്കും.

നാവിക സേന അതീവ ജാഗ്രതയിൽ

ഇന്ത്യന്‍ നാവിക സേന അതീവ ജാഗ്രതയിലാണെന്ന് നാവിക സേനാ തലവന്‍ സുനില്‍ ലാമ്പ വ്യക്തമാക്കുന്നു. ഇന്ത്യന്‍ നാവികസേനയും വ്യോമസേനയും സംയുക്തമായ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. പാക് സമുദ്രാതിര്‍ത്തി ഭേദിച്ച ഇന്ത്യന്‍ കപ്പലിനെ തിരിച്ചയച്ചുവെന്ന പാകിസ്താന്റെ വാദം ലാമ്പ തള്ളിക്കളഞ്ഞു.

പാക് കരങ്ങൾ

പാക് സഹായത്തോടെയുള്ള ചൈനയുടെ നീക്കം ഇന്ത്യന്‍ മഹാസമുദ്രത്തിലെ തങ്ങളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ സോമാലിയന്‍ കൊള്ളക്കാരെ നേരിടാനാണ് അന്തര്‍വാഹിനി വിന്യസിച്ചിരിക്കുന്നത് എന്നതാണ് ചൈനീസ് നേവിയുടെ വാദം.

English summary
Google Earth has spotted Chinese Submarine in Indian Ocean. According to sources it may be spying on Indian Warships.
Please Wait while comments are loading...