കാര്യം നടക്കണോ, കൈക്കൂലി നൽകണം!! വില്ലേജ് ഓഫീസർക്കുള്ള കൈക്കൂലി കളക്ടർക്ക് മണിയോഡറിൽ!!

  • Posted By:
Subscribe to Oneindia Malayalam

വില്ലുപുരം: വില്ലേജ് ഓഫീസർ ആവശ്യപ്പെട്ട കൈകകൂലി കളക്ടർക്ക് മണിയോഡർ അയച്ച് യുവതിയുടെയും കുടുംബത്തിന്റെയും പ്രതിഷേധം. ശനിയാഴ്ചയാണ് 2000 രൂപയുടെ മണിയോഡർ കലക്ടർക്ക് ലഭിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി സർക്കാർ അനുവദിച്ച 12,500 രൂപ അനുവദിക്കുന്നതിന് കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറെ കുറിച്ചുള്ള പരാതി അടക്കമാണ് ഇവർ കളക്ടർക്ക് മണിയോഡർ അയച്ചത്.

മണിയോഡറിനൊപ്പം പരാതിയടങ്ങുന്ന കത്തും കുടുംബം നൽകിയിട്ടുണ്ട്. പല തവണ ഓഫീസ് കയറിയതിന് 1000 രൂപ തങ്ങൾക്ക് ചിലവായെന്നും ബാക്കിയുള്ള 2000 രൂപ മണിയോഡറിലുണ്ടെന്നും കുടുംബം കത്തിൽ വ്യക്തമാക്കുന്നു. മണിയോഡറിലെ പണം ആർത്തി മൂത്ത ഉദ്യോഗസ്ഥർക്ക് വീതിച്ച് കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

money order

പിതാവിന്റെ മരണത്തിന് സർക്കാർ നൽകുന്ന ധനസഹായം ലഭിക്കണമെങ്കിൽ 3000 രൂപ കൈക്കൂലി നൽകണമെന്നായിരുന്നു വില്ലേജ് ഓഫീസറായിരുന്ന ബലരാമൻ ആവശ്യപ്പെട്ടത്. പണം ലഭിക്കണമെങ്കിൽ വില്ലേജ് ഓഫീസർക്കും മറ്റുള്ളവർക്കും കൈക്കൂലി നൽകണമെന്ന് മനസിലായതോടെയാണ് ഇത്തരത്തിൽ പ്രതിഷേധിക്കാൻ കുടുംബം തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തൊഴിലാളിയായിരുന്ന തൊപ്പിയാൻ മരിച്ചത്. മരണാനന്തര ചടങ്ങുകൾക്ക് 12,500 രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതു ലഭിക്കുന്നതിന് തോപ്പിയാന്റെ ഭാര്യ കുപ്പമ്മാൾ, മകൾ സുധ മരുമകൻ തിരുപഴനി എന്നിവർ പല തവണ ഓഫീസുകൾ കയറി ഇറങ്ങി. ഇതിനിടെയാണ് പണം കിട്ടണമെങ്കിൽ കൈക്കൂലി നൽകണമെന്ന് അസിസ്റ്റന്റ് വില്ലേജ് ഓഫീസറായ ബലരാമനും ഉലുന്ദൂർപേട്ട് താലൂക്ക് ഓഫീസിലെ കണ്ടാലറിയാവുന്ന മറ്റൊരു ഉദ്യോഗസ്ഥനും റവന്യൂ ഉദ്യോഗസ്ഥരും പറഞ്ഞത്.

എന്തായാലും മണിയോഡർ പ്രതിഷേധം ഫലം കണ്ടിരിക്കുകയാണ്. സംഭവത്തിൽ കളക്ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മണിയോഡർ അയച്ച ആൾക്ക് തന്നെ തിരികെ നൽകാൻ കളക്ടർ ആവശ്യപ്പെട്ടു.

English summary
Collector summons officials in money order ‘bribe’ issue.
Please Wait while comments are loading...