നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ പരാതി; സ്ത്രീകളെ അപമാനിച്ചു, സ്ത്രീപീഡന നിരോധന നിയമ പ്രകാരം കേസ്!

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖീക്കെതിരെ വനിത കമ്മീഷനിൽ പരാതി. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്കഥയില്‍ ചില ഭാഗങ്ങളില്‍ വസ്തുതാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് പരാതി. 'ആന്‍ ഓര്‍ഡിനറി ലൈഫ്: എ മൊമോര്‍' ആത്മകഥയിലാണ് സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് സിദ്ദീഖി പരാമര്‍ശിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ആത്മകഥയില്‍ നവാസുദ്ദീന്‍ സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹത്തിനെതിരെ 376, 497, 509 എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പരാതി.

ഇരയുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നു

ഇരയുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നു

ഇത്തരം പരാമര്‍ശങ്ങള്‍ ഇരയുടെ സാമൂഹിക അവസ്ഥയേയും വ്യക്തിജീവതത്തേയും ബാധിക്കുന്നതിനെക്കുറിച്ച് നവാസുദ്ദീന്‍ ചിന്തിക്കുന്നില്ല.

സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നു

സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നു

സ്വയം പ്രശസ്തി മാത്രം ആഗ്രഹിച്ച് നടന്‍ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണെമന്നും പരാതിയില്‍ അഭിഭാഷകന്‍ ഗൗതം ഗുലാതി വ്യക്തമാക്കുന്നു.

എല്ലാം പുസ്തകം വിറ്റഴിക്കാൻ

എല്ലാം പുസ്തകം വിറ്റഴിക്കാൻ

പുസ്തകത്തില്‍ സിദ്ദീഖി അനുവാദമില്ലാതെ പേരെടുത്ത് പരാമര്‍ശിച്ച നിഹാരിക സിങ്ങും സുനിത രാജ്വറും ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുസ്‌കം വിറ്റഴിക്കാന്‍ നവാസുദ്ദീന്‍ സിദ്ദീഖി വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ പ്രതികരിച്ചിരുന്നു.

സമ്മതം ചോദിച്ചില്ല

സമ്മതം ചോദിച്ചില്ല

തന്നെ അറിയിക്കുകയോ സമ്മതം ചോദിക്കുകയോ കൂടാതെയാണ് ജീവിതം പുസ്തകത്തിലെഴുതിയതെന്നും നീഹാരിക സിങ് പ്രതികരിച്ചിരുന്നു. പുസ്തകം വിറ്റഴിക്കുന്നതിനായി സിദ്ദീഖി സ്ത്രീയായതുകൊണ്ട് തന്നെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്യുകയുമാണെന്നും നടി പറഞ്ഞിരുന്നു.

ദില്ലി സ്വദേശിയായ അഭിഭാഷക

ദില്ലി സ്വദേശിയായ അഭിഭാഷക

ദില്ലി സ്വദേശിയായ ഗൗതം ഗുലാത്തിയെന്ന അഭിഭാഷകയാണ് താരത്തിനെതിരെ സ്ത്രീപീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണ്

കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണ്

നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. എന്നാൽ എനിക്കിതെല്ലാം കേട്ട് ചിരിയാണ് വരുന്നതെന്നും നിഹാരിക പറയുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Things for Nawazuddin Siddiqui and his biography An Ordinary Life: A Memoir, haven’t been the sweetest as after getting reprimanded by his Miss Lovely co-star Niharika Singh and Sunita Rajwar, his former girlfriend for mentioning them in a few chapters without their consent, a complaint has been filed against the actor.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്