ഗുജറാത്തിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന്‍റെ മിന്നുന്ന പ്രകടനം; ബിജെപിക്ക് തിരിച്ചടി

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്നേറ്റം. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്. സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റ് തിരിച്ചുപിടിച്ചു. കൂടാതെ 27 പഞ്ചായത്ത് സീറ്റുകളില്‍ 16 എണ്ണവും ആറ് നഗരസഭാ സീറ്റുകളും കോണ്‍ഗ്രസ് നേടി കോണ്‍ഗ്രസ് നേടി. ബിജെപി ആറ് നഗരസഭ സീറ്റിലും പത്ത് പഞ്ചായത്ത് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ജയിച്ചു. 26 വാര്‍ഡുകളിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ 17ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.

congress

വരാനിരിക്കുന്ന അല്‍വര്‍, അജ്മേര്‍ ലോകസഭ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലെ ബിജെപിയുടെ പതനമാരംഭിച്ചതിന്‍റെ തെളിവാണിതെന്ന് രാജസ്ഥാന്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പ്രതികരിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Congress made good preformance in local body bye elections held on December 17. congress won all the four zila parishad seats as well as 16 of the 27 panchayat samiti seats and six nagar palika seats in Rajasthan.. The by-elections for 27 panchayat samitis of 19 districts, 14 nagar palikas of 12 districts and four zila parishads Bjp got only six nagar palika seats and 10 pacnchayat seats.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്