കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നാം മുന്നണിയെ പിന്തുണയ്ക്കില്ല: രാഹുല്‍ ഗാന്ധി

  • By Aswathi
Google Oneindia Malayalam News

അമേഠി: ഒരു കാരണവശാലും മൂന്നാം മുന്നണിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമനാക്കി. നടന്നുകൊണ്ടിരിക്കുന്ന ലോക്‌സാഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ മറുപടിയായി. സ്വന്തം മണ്ഡലമായ അമേഠില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1996ല്‍ സംഭവിച്ചതുപോലെ മൂന്നാം മുന്നണിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞതു മുതലാണ് ഈ ചര്‍ച്ചയ്ക്ക് പ്രചാരം ലഭിച്ചത്. എന്നാല്‍ 272 സീറ്റ് തികയ്ക്കാന്‍ തങ്ങള്‍ ഒരു മുന്നണിയ്ക്കും പിന്തുണ നല്‍കില്ലെന്നും ആവശ്യമായ സീറ്റുകള്‍ തങ്ങള്‍ തന്നെ നേടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul Gandhi

പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കളും തങ്ങള്‍ മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. എന്‍ ഡി എ ഒഴിവാക്കുന്നതിന് വേണ്ടിവന്നാല്‍ മൂന്നാം മുന്നണിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞിരുന്നു.

മൂന്നാം മുന്നണിയ്ക്ക് പിന്തുണ നല്‍കുകയോ അവരുടെ പിന്തുണ സ്വീകരിക്കുകയോ ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും അറിയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് സമാജ് വാദിപാര്‍ട്ടിയും പറഞ്ഞതോടെ ഇക്കാര്യത്തില്‍ ഏകദേശ ധാരണയായതായിരുന്നു. അതിനാണ് ഇപ്പോള്‍ രാഹുല്‍ മറുപടി നല്‍കിയിരിക്കുന്നത്.

English summary
Congress Vice President Rahul Gandhi today ruled out the possibility of his party supporting the Third Front to form the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X