വോട്ടിങ് യന്ത്രം പരിശോധിച്ചു; പാര്‍ട്ടികള്‍ തൃപ്തരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത് രംഗത്തെത്തിയ എന്‍.സി.പി, സി.പി.എം പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രം പരിശോധിച്ചു. പരിശോധനയ്ക്കുശേഷം ഇരു പാര്‍ട്ടികളും വോട്ടിങ് യന്ത്രത്തില്‍ തൃപ്തി പ്രകടിപ്പിച്ചതായി കമ്മീഷന്‍ അറിയിച്ചു.

വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണം. എന്നാല്‍, പരിശോധനയ്ക്കിടെ എന്‍.സി.പി, സി.പി.എം പാര്‍ട്ടികള്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാന്‍ ശ്രമിച്ചില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, .വോട്ടിങ് യന്ത്രം വെല്ലുവിളി വിജയകരമാണോ അല്ലയോ എന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നസീം സെയ്ദി പറഞ്ഞില്ല.

vote

സി.പി.എം വോട്ടിങ് യന്ത്രത്തില്‍ മോക് പോള്‍ ആണ് നടത്തിയത്. എന്‍.സി.പി അംഗങ്ങള്‍ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തി വ്യാപകമായി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് വിശ്വാസ്യത തെളിയിക്കാന്‍ കമ്മീഷന്‍ ഹാക്കത്തോണ്‍ നടത്തിയത്. സിപിഎമ്മും എന്‍സിപിയും മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി സ്വീകരിക്കാന്‍ തയാറായത്.

English summary
EVM hackathon: NCP, CPM want to understand voting process
Please Wait while comments are loading...