കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് എവിടെ മാറാം എത്ര മാറാം,കൈയിലുള്ള കാശ് പോകുമോ,എന്തിനാണ് നിരോധനം? ഇവിടെ ഉത്തരമുണ്ട്!

കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് നഷ്ടമാകുമോ എന്നാണ് പലരടെയും ആശങ്ക. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ള ആളാണോ നിങ്ങള്‍. നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയിട്ട് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കാശ് എടുക്കുന്നതിനും മാറുന്നതിനും എടിഎമ്മുകള്‍ക്കു മുന്നിലും ബാങ്കുകള്‍ക്ക് മുന്നിലും ഇപ്പോഴും നീണ്ട ക്യൂ തന്നെയുണ്ട്.

ചില ഇളവുകള്‍ നല്‍കി പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചില സംശയങ്ങള്‍ ബാക്കിയാണ്. ഈ സംശയങ്ങള്‍ ചിലപ്പോള്‍ ആശങ്കകളായി മാറുന്നുമുണ്ട്. കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് നഷ്ടമാകുമോ എന്നാണ് പലരടെയും ആശങ്ക. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുള്ള ആളാണോ നിങ്ങള്‍. നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇവിടെ ഉത്തരമുണ്ട്.

പരിധി ഉണ്ടോ

പരിധി ഉണ്ടോ

പണം എടുക്കുന്നതിന് എടിഎം ഉപയോഗിക്കുന്നത് പോലെ തന്നെ പണം ഇടുന്നതിന് പലരും കാഷ് ഡെപ്പോസിറ്റ് മെഷീനുകളെയാണ് ആശ്രയിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കുകളില്‍ നേരിട്ട് പോയി പണം അക്കൗണ്ടില്‍ ഇടുന്നതിന് ബുദ്ധിമുട്ട് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാഷ് ഡെപ്പോസിറ്റ് മെഷീനുകളെ ആശ്രയിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നിര്‍ദേശം വന്നതിനു പിന്നാലെ പല ബാങ്കുകളുടെയും കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം നിശ്ചമായി. ഈ സാഹചര്യത്തില്‍ അതാത് ബ്രാഞ്ചുകള്‍ വഴിയുള്ള നിക്ഷേപം മാത്രമെ നടക്കുന്നുള്ളു.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാവുന്ന പഴനോട്ടിന്റെ പരിധി ആദ്യം നിശ്ചയിച്ചിരുന്നത് 4500 രൂപയാണ്. ഇത് നിശ്ചയിച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക് തന്നെയാണ്. എന്നാല്‍ നാളെ മുതല്‍ ഈ പരിധി 2000 രൂപയായി കുറച്ചിട്ടുണ്ട്. മാത്രമല്ല മാറ്റി വാങ്ങുന്നവരുടെ കൈയില്‍ മഷി അടയാളം നല്‍കുന്നുണ്ട്. കള്ളപ്പണം കര്‍ശനമായി തടയാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഇതൊക്കെ.

 കൂടുതല്‍ പണം

കൂടുതല്‍ പണം

പണം പിന്‍വലിക്കുന്നതിന് പരിധി നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിവാഹം, ആശുപത്രി എന്നീ ആവശ്യങ്ങളില്‍ ആശങ്ക വേണ്ട. വിവാഹത്തിന് രണ്ട്ര ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ സൗകര്യമുണ്ട്. കൂടാതെ ആശുപത്രികളില്‍ ഈ മാസം 24 വരെ പഴയ പണം ഉപയാഗിക്കാനാകും.

 എങ്ങനെ

എങ്ങനെ

നോട്ട് നിരോധനം മൂലം രാജ്യത്ത് പണപ്പെരുപ്പം കുറയുമെന്നും ഇതുവഴി വിലക്കയറ്റം ഉണ്ടാകില്ലെന്നുമാണ് സൂചനകള്‍. വലിയതോതില്‍ ബാങ്കുകളിലേക്ക് പണം എത്തുന്നതു മൂലം പലിശ നിരക്ക് കുറയുന്നുണ്ട്. ഇത് സമ്പദ്ഘടനയിലെ അനുകൂലമായ മാറ്റമാണെന്ന് വിദഗ്ധര്‍ പറയുന്നു.

 എന്തു ചെയ്യാനാകും

എന്തു ചെയ്യാനാകും

പത്ത് ലക്ഷത്തിലധികമുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുമെന്ന്് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് പലരിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പണത്തിന് വ്യക്തമായ ഉറവിടങ്ങള്‍ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ നികുതി അടയ്ക്കുന്നില്ലെങ്കില്‍ ആദായ നികുതി വകുപ്പിന്റെ പിടി വീഴും. മക്കളോ ഭര്‍ത്താവോ അടുത്ത ബന്ധുക്കളോ വഴി ലഭിക്കുന്ന പണത്തിന് നികുതി അടയ്‌ക്കേണ്ടതില്ല. കാരണം അവരുടെ വരുമാനത്തിന് അവര്‍ നികുതി അടയ്ക്കുന്നുണ്ടായിരിക്കും. അങ്ങനെ അല്ലായെങ്കില്‍ മാത്രമാണ് പ്രശ്‌നം.

 നിയമപരം

നിയമപരം

വിവാഹസമ്മാനമായി ലഭിക്കുന്ന കാശിന് നികുതി നല്‍കേണ്ടതില്ല. കാരണം ഇത്തരം വരുമാനത്തെ സമ്മാന നികുതി ചട്ടപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ഈ കാശില്‍ ആശങ്ക വേണ്ട.

 എങ്ങനെ മാറ്റും

എങ്ങനെ മാറ്റും

പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി രാജ്യത്തെ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്. എന്നിട്ടും അക്കൗണ്ട് ഇല്ലെങ്കില്‍ അക്കൗണ്ട് എടുത്ത് പണം നിക്ഷേപിക്കാവുന്നതാണ്.

English summary
A lot of queries from its surfers regarding the changed rules and how can safeguard money. Here is answer for the frequently asked questions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X