• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ ബാലന്‍സ് ചെയ്ത് ബിജെപി, ധമി സര്‍ക്കാരില്‍ വെട്ടിനിരത്തിയത് സീനിയേഴ്‌സിനെ

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ കാത്തിരിപ്പിനൊടുവില്‍ പുഷ്‌കര്‍ സിംഗ് ധമി മുഖ്യമന്ത്രിയായിരിക്കുകയാണ്. എന്നാല്‍ മന്ത്രിസഭ ഇത്തവണ വെറൈറ്റിയാണ്. പരിചയസമ്പന്നരും പുതുമുഖങ്ങളും ഒരുപോലെ അണിനിരന്ന മന്ത്രിസഭയാണ് സംസ്ഥാനത്ത് നിലവില്‍ വന്നിരിക്കുന്നത്. മുന്‍ യുപി മുഖ്യമന്ത്രി ഹേമാവതി നന്ദന്‍ ബഹുഗുണയുടെ പേരമകന്‍ സൗരഭ് ബഹുഗുണ ഇത്തവണ ഉത്തരാഖണ്ഡില്‍ മന്ത്രിയായി.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

അദ്ദേഹത്തിന്റെ പ്രഥമ മന്ത്രിസ്ഥാനമാണിത്. പതിനൊന്ന് മന്ത്രിമാരെയാണ് മൊത്തം ഉള്‍പ്പെടുത്താന്‍ സാധിക്കുക. എട്ട് പേരാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മൂന്ന് ഒഴിവുകള്‍ ഇപ്പോഴുമുണ്ട്. ഏക വനിതാ മന്ത്രി രേഖാ ആര്യയും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്.

1

ബിജെപിയില്‍ സീനിയര്‍ നേതാക്കളെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് വെട്ടിയിട്ടുണ്ട്. നാല് സീനിയര്‍ നേതാക്കളെയാണ് മാറ്റി നിര്‍ത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക്ക് ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ബിഷന്‍ സിംഗ് ചുപല്‍, അരവിന്ദ് പാണ്ഡെ, ബന്‍സിദര്‍ ഭഗത്, എന്നിവരെയും ഒഴിവാക്കി. ഇവര്‍ മൂന്ന് പേരും മുന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അതേസമയം പ്രതിച്ഛായ നോക്കിയാണ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് സൂചനയുണ്ട്. എന്നാല്‍ ആറ് തവണ എംഎല്‍എയായ ബിഷന്‍ സിംഗ് ചുപ്പലിന് ഇപ്പോഴും സാധ്യതയുണ്ടെന്ന് നേതാക്കള്‍ പറയുന്നു.

2

അതിര്‍ത്തി ജില്ലയായ പിതോര്‍ഗഡിലെ ദീദിഹട്ടില്‍ നിന്നാണ് ചുപ്പല്‍ സഭയിലെത്തിയത്. അതേസമയം ഈ സീറ്റ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിക്കായി മാറി കൊടുക്കുമെന്നും സൂചനയുണ്ട്. അടുത്ത ആറു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി മത്സരിച്ച് ജയിക്കേണ്ടതുണ്ട്. എങ്കിലേ മുഖ്യമന്ത്രിയായി തുടരാനാവൂ. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റിരുന്നു. അതേസമയം ചുപ്പലിനെ രാജ്യസഭയിലേക്ക് അയക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചെന്നാണ് സൂചന. പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് ചുപ്പല്‍ പറഞ്ഞു. ഒമ്പത് ക്യാബിനറ്റ് അംഗങ്ങളില്‍ മൂന്ന് പേര്‍ ബ്രാഹ്മണ വിഭാഗത്തില്‍ നി്ന്നുള്ളവരാണ്. മൂന്ന് പേര്‍ താക്കൂറും, രണ്ട് ദളിത് വിഭാഗക്കാരും, ഒന്ന് വൈശ്യ വിഭാഗത്തില്‍ നിന്നുള്ളവരുമാണ്.

3

വളരെ സമര്‍ത്ഥമായി ജാതി സമവാക്യം ഉപയോഗിച്ചിരിക്കുകയാണ് ബിജെപി. ബ്രാഹ്മണര്‍ക്കും താക്കൂറുകള്‍ക്കും തുല്യമായ പ്രാതിനിധ്യമാണ് മന്ത്രിസഭയിലുള്ളത്. ഇതിന് പിന്നില്‍ ദളിതരും വൈശ്യരുമുണ്ട്. പ്രേംചന്ദ്ര അഗര്‍വാള്‍ വൈശ്യ വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയാണ്. കഴിഞ്ഞ സര്‍ക്കാരില്‍ അദ്ദേഹം സ്പീക്കറായിരുന്നു. രേഖ ആര്യ, ചന്ദന്‍ രാം ദാസ് എന്നിവരാണ് ദളിത് മന്ത്രിമാര്‍. ഇവര്‍ കുമയൂണ്‍ മേഖലയില്‍ നിന്നുള്ള നേതാവാണ്. കുമയൂണില്‍ നിന്നുള്ള ഏക താക്കൂര്‍ മുഖം മുഖ്യമന്ത്രി തന്നെയാണ്. അതേസമയം മറ്റ് താക്കൂര്‍ മന്ത്രിമാരായ സത്പല്‍ മഹാരാജ്, ധന്‍സിംഗ് എന്നിവര്‍ ഗാര്‍വാള്‍ മേഖലയില്‍ നിന്നുള്ളവരാണ്.

4

മറ്റ് രണ്ട് ബ്രാഹ്മണ മുഖങ്ങളായ ഗണേഷ് ജോഷി, സുബോധ് ഉനിയല്‍ എന്നിവര്‍ ഗാര്‍വാല്‍ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ്. മൂന്നാമത്തെ നേതാവ് സൗരഭ് സിതാര്‍ഗഞ്ചില്‍ നിന്നുള്ള നേതാവാണ്. കുമയൂണിലാണ് ഈ മണ്ഡലം. റിതു ഖണ്ഡൂരി ഇത്തവണ സ്പീക്കറാവും. പിതാവ് മേജര്‍ ജനറല്‍ ബിസി ഖണ്ഡൂരി 2012ലെ തിരഞ്ഞെടുപ്പില്‍ കോട്ദ്വാറില്‍ പരാജയപ്പെട്ടിരുന്നു. ഈ മണ്ഡലമാണ് റിതു തിരിച്ചുപിടിച്ചത്. ഉത്തരാഖണ്ഡ് സഭയിലെ ആദ്യത്തെ വനിതാ സ്പീക്കറാണ് റിതു. ബിസി ഖണ്ഡൂരി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. സ്ത്രീകള്‍ ബിജെപി വലിയ തോതില്‍ പിന്തുണച്ചതും റിതുവിന് ഇത്ര വലിയ പദവി കിട്ടാന്‍ കാരണമാണ്.

5

റിതു ബന്ധുവാണ് ആദ്യമായി മന്ത്രിപദത്തിലെത്തുന്ന സൗരഭ്. വിജയ് ബഹുഗുണയാണ് സൗരഭിന്റെ പിതാവ്. ഇയാള്‍ ഉത്തരാഖണ്ഡില്‍ 2012നും 2014നും ഇടയില്‍ മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ 2016ല്‍ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു വിജയ് ബഹുഗുണ. പത്ത് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. ഇതിലൊരു നേതാവ് സുഭോധ് ഉനിയല്‍. സുഭോധ് ധമി സര്‍ക്കാരില്‍ ഇത്തവണയും മന്ത്രിയാവും. ബഹുഗുണ കുടുംബവുമായി അടുത്ത ബന്ധം ഇയാള്‍ക്കുണ്ട്.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

English summary
dhami cabinet gets the cast equation correct, old hands avoided from cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X