അറിഞ്ഞതെല്ലാം നുണ ? എല്ലാവരും തനിക്കൊപ്പമെന്ന് ദിനകരന്‍!! തമിഴ്‌നാട്ടില്‍ കളി തീര്‍ന്നിട്ടില്ല.....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: അണ്ണാ ഡിഎംകെ അമ്മ വിഭാഗം ജനറല്‍ സെക്രട്ടറി വി കെ ശശികലയെും സഹോദരീപുത്രനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനെയും ചൊവ്വാഴ്ച രാത്രി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരും മറ്റ് എംഎല്‍എമാരും ചേര്‍ന്നാണ് ശശികലയെയും ദിനകരനെയും പുറത്താക്കിയതായി പ്രഖ്യാപിച്ചത്. എന്നാല്‍ എംഎല്‍എമാര്‍ ഇപ്പോഴും തനിക്കൊപ്പമാണെന്ന അവകാശവാദവുമായി ദിനകരന്‍ രംഗത്തുവന്നു.

എല്ലാവരും തനിക്കൊപ്പം

പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരും തനിക്കൊപ്പമാണെന്ന് ദിനകരന്‍ അവകാശപ്പെട്ടു. തനിക്ക് ഇതു തെളിയിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയില്‍ നിലവില്‍ യാതൊരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ലെന്നും ദിനകരന്‍ പറഞ്ഞു.

ഉചിതമായ തീരുമാനമെടുക്കും

പാര്‍ട്ടിക്ക് ഏറ്റവും ഗുണം ചെയ്യുന്ന തീരുമാനം മാത്രമേ താന്‍ കൈക്കൊള്ളുകയുള്ളൂവെന്ന് ദിനകരന്‍ പറഞ്ഞു. എന്നെയാര്‍ക്കും പിന്തള്ളേണ്ട ആവശ്യമില്ല. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും താല്‍പ്പര്യമനുസരിച്ചുള്ള തീരുമാനം മാേ്രത കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പിന്നില്‍ ബിജെപി ?

മന്ത്രിമാരെ താങ്കള്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ ബിജെപിക്കു പങ്കുണ്ടോയെന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കൂയെന്നായിരുന്നു ദിനകരന്റെ മറുപടി.

യോഗം വിളിച്ചു

ബുധനാഴ്ച വൈകീട്ട് മൂന്നു മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് ദിനകരന്‍ യോഗം വിളിച്ചിട്ടുണ്ട്. മുഴുവന്‍ എംഎല്‍എമാരും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് ദിനകരന്‍ വ്യക്തമാക്കി.

വീട്ടിലെത്തി

ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി അറിയിപ്പ് വന്ന ശേഷം എട്ട് എംഎല്‍എമാര്‍ ദിനകരന്റെ വീട്ടിലെത്തിയിരുന്നു. തങ്ക തമിള്‍ശെലവന്‍, എസ്ടികെ ജാക്കയ്യന്‍, കെ കതിര്‍കാമു, എ ശെല്‍വമോഹന്‍ദാസ് പാണ്ഡ്യന്‍, പി വെട്രിവേല്‍, എസ് ജി സുബ്രമണ്യന്‍, ഏലുമലൈ, ചിന്നത്തമ്പി എന്നിവരാണ് ദിനകരനെ സന്ദര്‍ശിച്ച എംഎല്‍എമാര്‍.

English summary
A day after Tamil Nadu ministers, led by chief minister Edappadi K Palaniswami, announced their decision to oust him and his family members from the party, AIADMK (Amma) faction deputy general secretary TTV Dhinakaran denied any revolt against him in the party.
Please Wait while comments are loading...