ജയലളിതയ്ക്ക് പിന്നാലെ കരുണാനിധിയും ആശുപത്രിയില്‍

  • By: Rohini
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് (ഡിസംബര്‍ 1) പുലര്‍ച്ചെ ആറ് മണിയോടെയാണ് അദ്ദേഹത്തെ ആള്‍വാര്‍പേട്ടയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരീരത്തിലെ നീര്‍ജലീകരണം തടയാനും പോഷകസന്തുലിനാവസ്ഥ നിലനിര്‍ത്താനുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. സുഖം പ്രാപിച്ചു വരികയാണെന്നും കുറച്ച് ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നുമാണ് മെഡിക്കല്‍ വൃത്തം അറിയിച്ചത്.

karunanidhi

ത്വക്ക് രോഗത്തെ തുടര്‍ന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു കരുണാനിധി. പാടില്ലാത്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജി വന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.

അതേ സമയം ചെന്നൈ അപ്പോളോ ഹോസ്റ്റലില്‍ ചികിത്സയില്‍ കഴിയുന്ന പുരട്ചി തലൈവി ജയലളിത സുഖം പ്രാപിച്ചുവരികയാണ്. തമിഴകത്തിന്റെ രണ്ട് രാഷ്ട്രീയ ശക്തികളും ഇപ്പോള്‍ ആശുപത്രിയിലാണ് എന്നത് വസ്തുത.

English summary
DMK president M Karunanidhi was admitted to hospital. The Kauvery Hospital where he has been admitted says that he was admitted for optimisation of nutrition and hydration.
Please Wait while comments are loading...