ആറ് വയസ്സുകാരന് ആശുപത്രി ബില്‍ അടക്കാന്‍ ഡോക്ടര്‍മാര്‍ സമാഹരിച്ചത് 18 ലക്ഷം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഡെങ്കിപനി ബാധിച്ച് മരിച്ച കുട്ടിക്ക് 18ലക്ഷം രൂപയുടെ ബില്‍ നല്‍കിയ ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ വിവാദം ജനങ്ങള്‍ മറക്കുന്നതിനു മുമ്പ് ഒരു നല്ല വാര്‍ത്തയുമായി ചെന്നൈയിലെ ഒരു ആശുപത്രി രംഗത്ത്. ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് 18 ലക്ഷം രൂപ സമാഹരിച്ച് നല്‍കി മാതൃകയാവുകായാണ് ചെന്നൈയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍.

7 വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.. 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷത്തിന്റെ ആശുപത്രി ബിൽ!

ആറ് വയസ്സുകാരന് ആശുപത്രി ബില്‍ അടക്കാന്‍ 18 ലക്ഷം രൂപ സമാഹരിച്ച് നല്‍കിയത് കാഞ്ചി കാമകോടി ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. ശരണ്‍ എന്ന ആറ് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ ഈ സഹായ ഹസ്തം ലഭിച്ചത്. രണ്ട് മാസമായി ന്യുമോണിയ, ഡെങ്കി തുടങ്ങിയ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ബുധനാഴ്ച  ആശുപത്രി വിട്ടു.

ഡോക്ടര്‍മാരുടെ സഹായഹസ്തം

ഡോക്ടര്‍മാരുടെ സഹായഹസ്തം

അസുഖം ഭേദമാവാതിരിക്കുകയും ബില്‍ തുക വര്‍ദ്ധിക്കകുയും ചെയ്തതോടെയാണ് വീട്ടുകാര്‍ക്ക് തുക അടക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി ചീഫ് ഇന്റന്റിവിസ്റ്റ് ഡോക്ടര്‍ ബാലചന്ദ്രന്‍ പറഞ്ഞത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

സെപ്തംബര്‍ 27നാണ് സരണിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ഒടുവില്‍ അത് ന്യുമോണിയ ആണെന്ന് തെളിഞ്ഞു. പിന്നീടാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

തുക സമാഹരണം

തുക സമാഹരണം

ചെന്നൈയിലുള്ള കാഞ്ചി കാമകോടി ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പൊതു ജനങ്ങളുടെ സഹായത്തോടെ 18 ലക്ഷം രൂപ സമാഹരിച്ചത്. ഒക്ടോബറിലാണ് സമാഹരണം ആരംഭിച്ചത്. സന്നധ സംഘടനകളുടെ സഹായവും ലഭിച്ചത് കൊണ്ടാണ് അത്ര വലിയ തുക സമാഹരിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു.

മറ്റ് സഹായങ്ങള്‍

മറ്റ് സഹായങ്ങള്‍

18ലക്ഷം രൂപയാണ് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സമാഹരിച്ച ജനകീയ ഫണ്ട്. ആശുപത്രി അധികൃതര്‍ 60,000 രൂപയുടെ ഡിസ്‌കൗണ്ട് കൊടുത്തെന്നും, തന്‍റെ കൈയിലുണ്ടിയിരുന്ന സമ്പാദ്യം അഞ്ച് ലക്ഷം രൂപയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും സുഹൃത്തുക്കളും കുടുംബാഗങ്ങളും സഹായിച്ചുവെന്നും അശോക് കുമാര്‍ പറഞ്ഞു.

നല്ല മനസ്സുകള്‍ക്ക് നന്ദി

നല്ല മനസ്സുകള്‍ക്ക് നന്ദി

മകന്റെ ആശുപ്ത്രി ബില്‍ അടക്കാനുളള തുക സ്വരൂപിച്ച് തന്നവരോട് കടപ്പെട്ടിരിക്കുന്നതായി കുട്ടിയുടെ പിതാവ് അശോക് കുമാര്‍ പറഞ്ഞു. എന്റെ കൈയിലുണ്ടിയിരുന്ന സമ്പാദ്യം അഞ്ച് ലക്ഷം രൂപയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ നല്‍കിയെന്നും സുഹൃത്തുക്കളും കുടുംബാഗങ്ങളും സഹായിച്ചുവെന്നും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും അശോക് കുമാര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
doctors in a private hospital in chennai collected 18 lakhs ruppes for a 6 year old child for paying hospital bill. kanchi kamakoti childs trust hospital doctors collected this huge amount by help of public

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്