അവര്‍ ഇനി മല്‍സരിക്കേണ്ട!! സുപ്രീം കോടതിയില്‍ തുറന്നടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ക്രിമിനല്‍, അഴിമതി കേസില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇത്തരക്കാരെ നീതിന്യായ വ്യവസ്ഥയിലേക്കു വരുന്നത് അപടകരമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

1

കേസുകളില്‍പ്പെട്ട ജനപ്രതിനിധികളുടെയും നിയമസംവിധാനത്തില്‍പ്പെട്ടവരുടെയും വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതേ ആവശ്യമുന്നയിച്ച് ദില്ലിയില്‍ നിന്നുള്ള ബിജെപി വക്താവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് വ്യക്തമാക്കി സത്യാവാങ്മൂലം നല്‍കിയത്.

2

രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കേസുകള്‍ കഴിയുന്നത്ര വേഗത്തില്‍ തീര്‍പ്പാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ കുറ്റക്കാരായ രാഷ്ട്രീയക്കാര്‍ക്കു ആജീവനാന്ത വിലക്കില്ല. ശിക്ഷ പൂര്‍ത്തിയാക്കി ആറു വര്‍ഷം വരെയാണ് ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുള്ളത്.

English summary
The Election Commission (EC) has asked for a lifetime ban on convicted politicians from contesting polls. In an affidavit filed before the Supreme Court .
Please Wait while comments are loading...