കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആപി'ന് ആപ്പ് വക്കാന്‍ ബിന്നി നിരാഹാരത്തിന്‌

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിനോദ് കുമാര്‍ ബിന്നി നിരാഹാരം തുടങ്ങി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് ബിന്നിയുടെ നിരാഹാരം. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിന് വിനോദ് കുമാര്‍ ബിന്നിയെ ജനുവരി 26 ഞായറാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ അച്ചടക്ക സമിതി പുറത്താക്കിയത്.

ദില്ലിയുടെ ഹൃദയഭാഗമായ ജന്ദര്‍ മന്ദിറില്‍ ആണ് ബിന്നിയുടെ നിരാഹാരം. ദില്ലി ലെഫ്റ്റനന്റ് ജനറല്‍ നജീബ് ജങ്കുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് സമരം തുടങ്ങിയത്.

Vinod Kumar Binny

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ബിന്നി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായുള്ള ഇമെയിലോ കത്തോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലിയിലെ ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു വിനോദ് കുമാര്‍ ബിന്നി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യമന്ത്രി ആയിരുന്ന എകെ വാലിയ ആയിരുന്നു എതിരാളി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് വിനോദ് കുമാര്‍ ബിന്നിയേയും അരവിന്ദ് കെജ്രിവാളിനേയും തെറ്റിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായലും മന്ത്രിസഭ അധികാരമേറ്റ് അധികം കഴിയും മുമ്പേ ബിന്നി പ്രതിഷേധവും പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.

കെജ്രിവാള്‍ തന്റെ സര്‍ക്കാരിനേയോ ജനങ്ങളേയോ സംരക്ഷിക്കുവാനല്ല ശ്രമിക്കുന്നത്. തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ്. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിപ്പോകാന്‍ അദ്ദേഹത്തെ അനുവദിക്കില്ല- സമരം തുടങ്ങിക്കൊണ്ട് ബിന്നി പറഞ്ഞു.

ദില്ലിയില്‍ രാഷ്ട്രീയം കളിക്കാനല്ല തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത് എന്നാണ് കെജ്രിവാള്‍ ബിന്നിക്ക് കൊടുത്ത മറുപടി.

English summary
Expelled AAP legislator Vinod Kumar Binny will begin a hunger strike here on Monday to protest against the Delhi government, who he alleges of not implementing the party's pre-poll promises.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X