കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയെ പുറത്താക്കാന്‍ പാര്‍ട്ടി: ഗവര്‍ണര്‍ എന്ത് ചെയ്യും?

Google Oneindia Malayalam News

പട്‌ന: മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണെങ്കിലും ബിഹാറില്‍ മുഖ്യമന്ത്രിയായേ പറ്റൂ എന്ന വാശിയിലാണ് നിതീഷ് കുമാര്‍. സി പി ഐ, ആര്‍ ജെ ഡി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള എം എല്‍ എമാരെല്ലാം നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുണ്ട് എന്ന് കാണിച്ച് ജെ ഡി യു സംസ്ഥാന പ്രസിഡണ്ട് ബശിഷ്ട നാരായണ്‍ സിംഗ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

പാര്‍ട്ടിയുടെ നേതാവ് നിതീഷ് കുമാറാണ് എന്നാണ് ജെ ഡി യു പറയുന്നത്. എന്നാല്‍ എന്ത് വന്നാലും മുഖ്യമന്ത്രി സ്ഥാനം വിടുന്ന പ്രശ്‌നമില്ല എന്നാണ് മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജി പറയുന്നത്. നിതീഷ് കുമാറിന്റെ രാജി ആവശ്യം തള്ളിയ മഞ്ജി നിവൃത്തിയില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ വരെ തയ്യാറാണ്. ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണ്. എന്തൊക്കെയാണ് ബിഹാര്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്ക് മുന്നിലുള്ള വഴികള്‍. കാണൂ.

അസംബ്ലി പിരിച്ചുവിടാന്‍ പറ്റില്ല

അസംബ്ലി പിരിച്ചുവിടാന്‍ പറ്റില്ല

മന്ത്രിസഭയിലെ ഏഴ് അംഗങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിക്കൊപ്പമുള്ളത്. ഈ സാഹചര്യത്തില്‍ അസംബ്ലി പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഗവര്‍ണര്‍ വഴങ്ങേണ്ടതില്ല. തീരുമാനം പുനപരിശോധിക്കാനോ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനോ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം.

മഞ്ജിയെ തുടരാന്‍ അനുവദിക്കാം

മഞ്ജിയെ തുടരാന്‍ അനുവദിക്കാം

ബി ജെ പിയുമായി ജിതന്‍ റാം മഞ്ജി നീക്കുപോക്കുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് എം എല്‍ എമാരുടെ പിന്തുണയുണ്ടെങ്കില്‍ മഞ്ജിക്ക് ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കാം. പക്ഷേ മഞ്ജിക്ക് നിലവില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നും 14 എം എല്‍ എമാരുടെ പിന്തുണയേ ഉള്ളൂ.

നിതീഷ് കുമാറിനെ ക്ഷണിക്കേണ്ടി വരും

നിതീഷ് കുമാറിനെ ക്ഷണിക്കേണ്ടി വരും

പാര്‍ട്ടിയും സ്പീക്കറും നിതീഷ് കുമാറാണ് നേതാവെന്ന് പറഞ്ഞ സ്ഥിതിക്ക് നിതീഷ് കുമാറിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ക്ക് മുമ്പിലുള്ള വഴി. ഇതിന് മുമ്പായി മഞ്ജിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. അല്ലെങ്കില്‍ മഞ്ജി രാജിവെക്കുന്നത് വരെ കാത്തിരിക്കാം.

നിതീഷിന് ആവശ്യത്തിലധികം

നിതീഷിന് ആവശ്യത്തിലധികം

117 എം എല്‍ എമാര്‍ മതി നിതീഷ് കുമാറിന് മന്ത്രിസഭ രൂപീകരിക്കാന്‍. ഇതിനോടകം തന്നെ 127 പേര്‍ നിതീഷിന് പിന്തുണയുമായി രംഗത്തുണ്ട്. സ്വാഭാവികമായും പന്തും മന്ത്രിസഭയും നിതീഷിന്റെ കോര്‍ട്ടിലാണ്.

ബിഹാറില്‍ രാഷ്ട്രപതി ഭരണം?

ബിഹാറില്‍ രാഷ്ട്രപതി ഭരണം?

ഭരണപ്രതിസന്ധി നേരിടനുന്ന ബീഹാറില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രസിഡണ്ട് ഭരണത്തിന് ശുപാര്‍ശ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ ഇത് വളരെ ചെറുതാണ്. ഭൂരിപക്ഷമുണ്ടെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ട സ്ഥിതിക്ക് ഇത് തന്നെയാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ള വഴി.

കാവല്‍ സര്‍ക്കാര്‍?

കാവല്‍ സര്‍ക്കാര്‍?

ജിതന്‍ റാം മഞ്ജിയെ തുടരാന്‍ അനുവദിച്ചുകൊണ്ട് കാവല്‍ സര്‍ക്കാര്‍ നിലനിര്‍ത്താനും ഗവര്‍ണര്‍ക്ക് അനുവാദം നല്‍കാം. എന്നാല്‍ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് ഇനിയും 8 മാസങ്ങള്‍ കൂടിയുണ്ട്. ഇതിനിടയില്‍ സംസ്ഥാന ബജറ്റും നടക്കാനുണ്ട്. അതുകൊണ്ട് തന്നെ ഈ സാധ്യത ഗവര്‍ണര്‍ പരിഗണിക്കാനിടയില്ല.

 ഭൂരിപക്ഷമുണ്ടോ

ഭൂരിപക്ഷമുണ്ടോ

തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട് എന്നാണ് ജിതന്‍ റാം മഞ്ജിയും നിതീഷ് കുമാറും പറയുന്നത്. ഇത് പ്രകാരം സഭയില്‍ ആദ്യം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ജിതന്‍ റാം മഞ്ജിക്കാണ്.

 നിതീഷിന് കിട്ടിയ പണി

നിതീഷിന് കിട്ടിയ പണി

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ ഡി എ വിട്ടതാണ് നിതീഷ് കുമാര്‍. ലോകസ്ഭ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ ബി ജെ പി തൂത്തുവാരിയതോടെ നാണക്കേട് കാരണം നിതീഷ് മുഖ്യമന്ത്രി പദം രാജിവെക്കുകയായിരുന്നു

English summary
What happens if Jitan Ram Manjhi recommends dissolution of the House to Governor Keshri Nath Tripathi. Here we explain the options before the governor in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X