കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തിലെ മൂത്രമൊഴിക്കല്‍; എല്ലാം മൂടിവെച്ചു, പരാതിക്കാരിയെ ബുദ്ധിമുട്ടിച്ചു, വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: എയര്‍ ഇന്ത്യ വിമാനത്തിലെ മൂത്രമൊഴിക്കല്‍ വിവാദത്തില്‍ കമ്പനിക്കെതിരെ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. എല്ലാം അറിഞ്ഞിട്ടും, എയര്‍ ഇന്ത്യയിലെ സ്റ്റാഫുകള്‍ ഗൗരവമായി ഈ വിഷയത്തെ കണ്ടില്ലെന്നാണ് വിമാനത്തിലെ യാത്രക്കാരനായിരുന്നു സുഗത ഭട്ടാചാര്യ ആരോപിക്കുന്നു.

വിമാനത്തില്‍ വെച്ച് യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം ഇയാള്‍ കണ്ടതാണെന്ന് അവകാശപ്പെടുന്നു. സംഭവം നടന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു സുഗതയും. അതേസമയം എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനം കടുത്തതിന് പിന്നാലെ സ്റ്റാഫുകള്‍ക്ക് കമ്പനി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

1

കഴിഞ്ഞ ദിവസം യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ എയര്‍ ഇന്ത്യയിലെ സ്റ്റാഫുകള്‍ മിശ്ര മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നാണ് സുഗത ഭട്ടാചാര്യ പറയുന്നു.

സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍സ്‌നാക്‌സ് വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ മോഹം; ഉടന്‍ എടുത്തു ലോട്ടറി, യുവാവിന് അടിച്ചത് കോടികള്‍

അദ്ദേഹം മദ്യത്തിന്റെ ലഹരിയിലാണെന്ന് താന്‍ വിമാനത്തിലെ ക്രൂവിനെ അറിയിച്ചിരുന്നു. എന്നാല്‍ എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അത് മാത്രമല്ല, പരാതിക്കാരിയോട് അവര്‍ മോശമായ സമീപനമാണ് സ്വീകരിച്ചതെന്നും സുഗത കുറ്റപ്പെടുത്തി.

വിമാനത്തിലെ പൈലറ്റ് രണ്ട് മണിക്കൂറോളമാണ് അവരെ നിര്‍ത്തിച്ചത്. മദ്യപിച്ചിരുന്ന വ്യക്തിയുടെ അടുത്ത് നിന്ന് മാറി മറ്റൊരു സീറ്റ് കിട്ടാന്‍ ഒരുപാട് വൈകിയെന്നും, അതിലൂടെ ആ പ്രായമായ സ്ത്രീ ബുദ്ധിമുട്ടിയെന്നും സുഗത ഭട്ടാചാര്യ പറഞ്ഞു. ഉച്ചഭക്ഷണത്തിന് മുമ്പ് ശങ്കര്‍ മിശ്ര നാല് ഗ്ലാസ് മദ്യം കഴിച്ചിരുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍

അമിതമായി തന്നെ അയാള്‍ മദ്യപിച്ചിരുന്നു. വിമാനത്തിലെ കുലുക്കത്തിനിടയില്‍ തന്റെ ദേഹത്തേക്ക് അയാള്‍ വീണുവെന്നും സുഗത പറയുന്നു. ഈ പ്രശ്‌നം ഞാന്‍ വിമാന ജീവനക്കാരെ അറിയിച്ചു. അവര്‍ ആകെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. യാതൊരു നടപടിയും എടുത്തില്ലെന്നും സുഗത പറഞ്ഞു.

ഇതിനൊക്കെ പുറമേ പരാതി എഴുതി നല്‍കിയിരുന്നു. എന്നാല്‍ അവര്‍ അതൊന്നും പരിഗണിച്ചില്ല. എയര്‍ ഇന്ത്യയിലെ സ്റ്റാഫുകളാണ് ശങ്കര്‍ മിശ്രയുടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. അവര്‍ മിശ്രയ്ക്കും പരാതിക്കാരിക്കും ഇടയില്‍ നിന്ന് അത് ഒത്തുതീര്‍ക്കുകയായിരുന്നുവെന്നും സുഗത ഭട്ടാചാര്യ പറഞ്ഞു.

ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍

പരാതിക്കാരിയെ അവര്‍ നിലത്താണ് ഇരുത്തിയത്. സീറ്റ് മാറണമെന്ന് പറഞ്ഞപ്പോഴായിരുന്നു ഇത്. ഫസ്റ്റ് ക്ലാസില്‍ നാല് സീറ്റുകളോളം ആ സമയത്ത് ഒഴിവുണ്ടായിരുന്നു. എന്നിട്ടും അവര്‍ പരാതിക്കാരിയെ തറയില്‍ ഇരുത്തിയെന്നും സുഗത ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ നിന്ന് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തത്.

English summary
flight urination case: air india supress complaint and mada a compromise says co passenger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X