ഡ്യൂട്ടിക്കിടെ മദ്യപാനം; നാലു പോലീസുകാരെ പോലീസ് സൂപ്രണ്ട് കൈയ്യോടെ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: മദ്യനിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ നാലു പോലീസുകാരെ മദ്യപാനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് സസ്‌പെന്‍ഡ് ചെയ്തു. ഭഗല്‍പൂര്‍ ജില്ലയിലാണ് സംഭവം. ജില്ലാ ടൗണിലെ പോലീസ് ഔട്ട്‌പോസ്റ്റിലിരുന്ന് മദ്യപിച്ച നാലുപേരെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.

ശശി കാന്ത്, റോബിന്‍ കുമാര്‍, രാജീവ് രഞ്ജന്‍, മധുകര്‍ സുമന്‍ എന്നിവരാണ് പിടിയിലായത്. അന്വേഷണത്തിനുശേഷം ഇവര്‍ക്കെതിരെ മറ്റു നടപടികള്‍ ആലോചിക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ പോലീസ് പോസ്റ്റിലെത്തുമ്പോള്‍ പോലീസുകാര്‍ മദ്യപിക്കുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

alcohol

മദ്യനിരോധനം പോലീസുകാര്‍ തന്നെ മറികടക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസുകാരെ മെഡിക്കല്‍ ടെസ്റ്റിനുശേഷമാണ് സസ്‌പെന്‍ഷന് വിധേയരാക്കിയത്. സമീപകാലത്ത് ഇത് നാലാമത്തെ തവണയാണ് പോലീസുകാരെ മദ്യപാനത്തിന്റെ പേരില്‍ പിടികൂടുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനപ്രകാരം 2016 ഏപ്രില്‍ 5നാണ് ബിഹാറില്‍ മദ്യം നിരോധിച്ചത്. മദ്യനിരോധനം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാം.


English summary
Four police constables arrested for consuming liquor in dry Bihar
Please Wait while comments are loading...