കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശക്തി'യുണ്ട് ചെറുത്തു നില്‍ക്കാന്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പം ഫ്രഞ്ച് സൈന്യവും

  • By Siniya
Google Oneindia Malayalam News

ദില്ലി: ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പം ഫ്രഞ്ച് സൈന്യവും പങ്കെടുക്കുന്നു. ജനുവരി 26 ന് ദില്ലിയില്‍ നടക്കുന്ന പരേഡിലാണ് ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നത്.

കേന്ദ്ര സര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഒരു വിദേശ രാജ്യത്തിന്റെ സൈനികര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ അണിനിരക്കുന്നത്. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലോന്‍ദ് ആണ് റിപ്പബ്ലിക് ദിന മുഖ്യാതിഥി.

marching-contingent

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് ഭരണാധികാരി പങ്കെടുക്കുന്നത് അഞ്ചാം തവണയാണ്. ശനിയാഴ്ച ആരംഭിക്കുന്ന സംയുക്ത പരിശീലനത്തിനായി 56 അംഗ ഫ്രഞ്ച് സൈന്യം രാജസ്ഥാനിലെത്തിയിട്ടുണ്ട്.

ഏതാനും സൈനികര്‍ കൂടി വരും ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് സൂചന. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിന് ശക്തി 2016 എന്ന പേരിലാണ് സംയുക്ത സൈനിക പരിശീലനം.

English summary
French soldiers to participate in Republic Day parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X