കൂട്ടബലാല്‍സംഗം: യുവതി കൊല്ലപ്പെട്ടനിലയില്‍!! കൊലയ്ക്ക് പിന്നില്‍ എംഎല്‍എ?

  • Written By:
Subscribe to Oneindia Malayalam

സുല്‍ത്താന്‍പൂര്‍: എംഎല്‍യടക്കം എട്ടു പേരാല്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ട നിലയില്‍. 2013ല്‍ ബലാല്‍സംഗത്തിന് ഇരയായ യുവതിയെയാണ് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

rape

രാത്രി ഏഴു മണിയോടെ ബാത്ത്‌റൂമിലേക്കു പോയ മകള്‍ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് പിതാവ് പോലിസിനു നല്‍കിയ പരാതിയില്‍ അറിയിച്ചു. നേരത്തേ കുറ്റം ആരോപിക്കപ്പെട്ട എംഎല്‍എയുടെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആരോപണവിധേയനായ സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എ അരുണ്‍ വര്‍മയെ നേരത്തേ കേസില്‍ നിന്നൊഴിവാക്കിയിരുന്നു.

death

തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കമാണിതെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും അരുണ്‍ പ്രതികരിച്ചു. യുവതിയുടെ പരാതിയില്‍ 2013ലാണ് അരുണ്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. എന്നാല്‍ അന്വേഷണത്തില്‍ സംഭവം നടക്കുമ്പോള്‍ അരുണിന്റെ ഫോണ്‍ ലഖ്‌നൗവിലായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് എംഎല്‍എയടക്കം മൂന്നു പേരെ ഒഴിവാക്കിയാണ് പോലിസ് കുറ്റപത്രം തയ്യാറാക്കിയത്.

English summary
A 21-year-old woman who had alleged gang-rape by eight men including a Samajwadi Party legislator in 2013, was found dead at her village in Uttar Pradesh's Sultanpur
Please Wait while comments are loading...