പുതുതലമുറയ്ക്കായി ഭാവിയില്‍ ഇന്നുവരെ കാണാത്ത തൊഴില്‍മേഖലകള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജനറേഷന്‍ ഇസഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട് ഇന്ന് ലോകത്ത്. അതായത് 1995 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ പിറന്നവര്‍. ഇവരെ ഇങ്ങനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. അവര്‍ ജനിച്ചുവീണത് ആധുനിക ടെക്‌നോളജിയുടെ കാലത്താണ്. ജീവിതത്തിന്റെ ഓരോ മേഖലയിലും സാങ്കേതികവിദ്യ കടന്നുകയറിയ സമയത്ത് ജനിച്ചുവീണ ഈ തലമുറയെ കാത്തിരിക്കുന്നതും അത്തരമൊരു ഭാവിയാണ്. നമ്മള്‍ ഇന്നുവരെ ചിന്തിക്കാത്ത ഒരു തൊഴില്‍ ലോകമാണ് ഇവരെ കാത്തിരിക്കുന്നത്.

'പുതുവര്‍ഷ ആശംസയിലെ ശിവലിംഗം അനിസ്ലാമികം'; മുഹമ്മദ് ഷാമിക്ക് വീണ്ടും അധിക്ഷേപം

ടെക്‌നോളജിയിലേക്ക് പുതുതായി കാലെടുത്തുവെയ്ക്കുന്ന വെയ്ക്കുന്ന ഇന്ത്യയിലെ ഈ തലമുറക്കാര്‍ ഭാഗ്യം ചെയ്തവരാണ്. അവരുടെ സ്വകാര്യ-പ്രൊഫഷണല്‍ ജീവിതത്തിലും ഈ മാറ്റത്തിന്റെ സാന്നിധ്യം അനുഭവപ്പെടും. പുസ്തകങ്ങളില്‍ മാത്രം നോക്കി പഠിക്കുന്ന ഒരു കാലത്ത് നിന്നും മാറി അന്വേഷിക്കാനും കണ്ടെത്താനും വികസിപ്പിക്കാനുമുള്ള ആകാംക്ഷയാണ് ഇവരെ നയിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അതനുസരിച്ച് മാറാന്‍ നടത്തുന്ന കാഴ്ചയാണ് ഇന്നുള്ളത്.

job

ടെക്‌നോളജി വമ്പന്‍മാരായ അഡോബ് ഈയിടെ നടത്തിയ പഠനത്തില്‍ ഭാവിയില്‍ കരിയറുകള്‍ക്ക് ക്രിയേറ്റിവിറ്റി സുപ്രധാനമാണെന്ന് വിശ്വസിക്കുന്നതായി കണ്ടെത്തി. 95% വിദ്യാര്‍ത്ഥികളും, 91% അധ്യാപകരും ഇതാണ് കരുതുന്നത്. ഭാവിയിലെ തൊഴിലിടങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ ടെക്‌നോളജിയുടെ വഴി ഉപയോഗപ്പെടുത്തണമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ടെക്‌നോളജിയും, ക്രിയേറ്റിവിറ്റിയും ഒത്തുചേരുമ്പോഴുള്ള മാജിക്കാണ് ഭാവിയെന്ന് ഇവര്‍ ഉറപ്പിച്ച് പറയുന്നു. ജനറേഷന്‍ ഇസഡില്‍ പെട്ടവര്‍ മുന്‍കാലങ്ങളേക്കാള്‍ ക്രിയേറ്റിവിറ്റി കൂടുതലുള്ളവരാണെന്ന് അധ്യാപകരും സമ്മതിക്കുന്നു.

ഇന്ന് കാണാത്ത തൊഴില്‍മേഖലകളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് അധ്യാപകര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നിലവിലെ പഠനരീതികള്‍ പര്യപ്തമല്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നുമുണ്ട്. 31% വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഭാവിയ്ക്കായി തയ്യാറെടുത്തതായി കരുതുന്നവര്‍. ടെക്‌നോളജി അടിസ്ഥാനമാക്കി തൊഴില്‍മേഖലകള്‍ വികസിക്കുമ്പോള്‍ അതിനുള്ള മുന്നൊരുക്കം ഇന്ത്യയില്‍ അത്യന്താപേക്ഷിതമാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
teachers feel their Gen Z students will have careers that do not exist today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്