സ്വര്‍ണം 3 കിലോ, ഒരു കോടിയുടെ വജ്രം, 15 കോടിയുടെ ആസ്തി; വിജയുടെ ഭാര്യ സംഗീതയും കോടീശ്വരി
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടന് വിജയ് തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ ജനവിധി തേടുന്ന അദ്ദേഹം കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തന്റെയും ഭാര്യ സംഗീതയുടെയും ആസ്തി വിവരങ്ങളും താരം ഇതോടൊപ്പം വിശദീകരിച്ചു.
600 കോടി രൂപയില്‍ അധികം ആസ്തിയുണ്ടെന്ന് പത്രികയില്‍ താരം വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്റ്റലിന് 6 കോടിയുടെ ആസ്തിയാണുള്ളത്. ഇതും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണ വിഷയമാണ്. ആഡംബര ജീവിതം ഒഴിവാക്കിയാണ് വിജയ് ജനസേവനത്തിന് എത്തുന്നത് എന്ന് ടിവികെ പ്രവര്‍ത്തകര്‍ തിരിച്ചടിക്കുന്നു. എന്നാല്‍ വിജയുടെ ഭാര്യ സംഗീതയുടെ ആസ്തി വിവരങ്ങളും ചര്‍ച്ചയായിട്ടുണ്ട്.

വിജയും സംഗീതയും സ്വരച്ചേര്‍ച്ച ഇല്ല എന്നാണ് അടുത്തിടെ വന്ന വാര്‍ത്തകള്‍. ഇരുവരും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഗീത നല്കിയ വിവാഹ മോചന ഹര്‍ജിയില്‍ ഏപ്രില്‍ 20ന് കോടതി വാദം കേള്‍ക്കും. അന്ന് വിജയിയോട് നേരിട്ട് എത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 23നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്.
- എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ
- പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ
- '500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം
- തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’
- കണക്കിലെ ചില കാസർകോടൻ കസർത്തുകൾ
വിജയ്ക്ക് 416 കോടിയുടെ സ്ഥാവര-ജംഗമ വസ്തുക്കളുണ്ട്. 110 പവന് സ്വര്‍ണാഭരണം, അഞ്ച് ആഡംബര കാറുകള്‍ എന്നിവ ഇതിനു പുറമെയാണ്. എന്നാല്‍ ബാങ്ക് വായ്പയോ ബാധ്യതകളോ വിജയ്ക്കില്ല എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇതിനൊപ്പമാണ് വിജയ് ഭാര്യയുടെ ആസ്തി വിവരങ്ങളും സൂചിപ്പിച്ചത്. 2020-21 സാമ്പത്തിക വര്‍ഷം സംഗീത 613520 രൂപ സമ്പാദിച്ചിട്ടുണ്ട്. 2021-22, 2024-25 സാമ്പത്തിക വര്‍ഷം പക്ഷേ, അവര്‍ക്ക് വരുമാനം ഇല്ല.
സംഗീതയുടെ ആസ്തിയില്‍ സ്വര്‍ണം, വജ്രം
ആഭരണങ്ങളുടെ കാര്യത്തില്‍ സംഗീതയ്ക്ക് വലിയ ആസ്തിയുണ്ട്. മൂന്നു കിലോ ഗ്രാം സ്വര്‍ണം സംഗീതയുടെ കൈവശമുണ്ട്. രണ്ട് കിലോ വെള്ളി ആഭരണങ്ങളും. രണ്ടും ചേര്‍ത്ത് 4.07 കോടി രൂപയുടെ മൂല്യം വരും. 134.91 കാരറ്റ് വജ്രാഭരണങ്ങളും സംഗീതയ്ക്കുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ മൂല്യം വരുമിത്. സംഗീതയുടെ മൊത്തം ആസ്തി 15 രൂപയ്ക്ക് മുകളില്‍ വരും. ഇതിന് പുറമെ 25 കോടിയുടെ ജംഗമ സ്വത്തുമുണ്ട്. കുടുംബ സ്വത്തിലും ഇവര്‍ക്ക് അവകാശമുണ്ട്.
വിജയ്ക്കെതിരെ വിവാഹ മോചന ഹര്‍ജി നല്കിയ വേളയില്‍ സംഗീത നീലാങ്കരയിലെ വീട്ടില്‍ താമസിക്കാനുള്ള അവകാശം കോടതിയില്‍ ഉന്നയിച്ചിരുന്നു. അല്ലെങ്കില്‍ തുല്യമായ സൗകര്യമുള്ള വീട് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ബ്രിട്ടനിലാണ് സംഗീത താമസിക്കുന്നത്. അവരുടെ പിതാവിനും മറ്റും ബ്രിട്ടനിലാണ് ബിസിനസ്. ശ്രീലങ്കന്‍ വംശജയായ വ്യവസായിയുടെ മകളാണ് സംഗീത. വിജയിയോടുള്ള ആരാധന പിന്നീട് വിവാഹത്തില്‍ എത്തുകയായിരുന്നു.
2021 മുതല്‍ വിജയുമായി അകല്‍ച്ചയിലാണ് സംഗീത എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ മോചന വേളയില്‍ അവര്‍ ജീവനാംശം ചോദിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഈ വേളയിലാണ് സംഗീതയുടെയും വിജയുടെയും ആസ്തി വിവരങ്ങള്‍ പരസ്യമായിരിക്കുന്നത്. ജീവനാംശം നിര്‍ണയിക്കുമ്പോള്‍ ഈ കണക്കുകള്‍ കോടതിയിലും ചര്‍ച്ചയായേക്കും.
-
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ് -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
വിജയ്ക്കും ഭാര്യ സംഗീതയ്ക്കുമായി കോടികളുടെ ആസ്തി, മക്കൾക്ക് വായ്പയായും പണം, ആസ്തി വിവരങ്ങൾ പുറത്ത് -
വിജയ് പ്രാദേശികവാദം പിടിക്കുമോ? തമിഴര്‍ക്ക് ജോലി നല്കിയാല് ജിഎസ്ടി ഇളവ്, തൊഴില്‍രഹിതര്‍ക്ക് 4000 രൂപ -
വിജയ് രണ്ടിടത്ത് മല്‍സരിക്കാന്‍ കാരണം ഇതാണ്; സീറ്റ് ഷിഫ്റ്റ് വിന്‍ഡോയുമായി ടിവികെ, വന്നവര്‍ക്കെല്ലാം സീറ്റ് -
പെന്ഷന് 2000 രൂപയാക്കും, 10 ലക്ഷം പുതിയ വീടുകള്‍; ഡിഎംകെയുടെ പ്രകടനപത്രിക പുറത്ത് -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!













Click it and Unblock the Notifications