• search

കർണാടകയിൽ സർക്കാർ സ്പോൺസേർഡ് ബന്ദ്? വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.. ഐടി കമ്പനികളെയും ബാധിച്ചു

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ബെംഗളൂരു: ‌ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചുള്ള ഭാരത് ബന്ദിന് കർണാടകയിൽ സർക്കാരിന്റെയും പൂർണ പിന്തുണ. ഭരണത്തിലിരിക്കുന്ന കോൺഗ്രസും ജെഡിഎസും ഒറ്റക്കെട്ടായാണ് ബന്ദിന് പിന്തുണ നൽകുന്നത്. ഇതോടെ സാധാരണ രീതിയിൽ ബന്ദുകൾ ബാധിക്കാത്ത ബെംഗളൂരു നഗരത്തിലും ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

  ജയലളിതയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍! സിസിടിവി ഓഫ് ചെയ്തത് സര്‍ക്കാര്‍ പ്രതിനിധി

  ബന്ദിന് പൂർണ പിന്തുണ അറിയിക്കുന്നതായും ജെഡിഎസിന്റെ ശക്തി മേഖലകളിലെല്ലാം അണികൾ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുമെന്നും ജെഡിഎസ് നേതാവ് ദേവ ഗൗഡ അറിയിച്ചിരുന്നു.

  സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; രണ്ടിടത്ത് ബസിനെതിരെ ആക്രമണം

  അവധി

  അവധി

  ബെംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഞായറാഴ്ച തന്നെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഭാരത് ബന്ദ് നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണെന്നാണ് വിശദീകരണം. കോളേജുകൾക്ക് ഉൾപ്പെടെ ഇന്നലെ സർക്കാർ തന്നെ അവധി നൽകിയിരിക്കുകയാണ്.

  ഗതാഗതം

  ഗതാഗതം

  സാധാരണയായി മെട്രോ നഗരത്തെ സമരങ്ങളൾ ബാധിക്കാറില്ല. എന്നാൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ബന്ദിന് മറ്റ് പ്രതിപക്ഷ പാർട്ടികൾ കൂടി പിന്തുണ അറിയിച്ചതോടെ സ്ഥിതി മാറിയിരിക്കുകയാണ്. ബെംഗളൂരുവിൽ കെ എസ് ആർ ടി സി, ബി എം ടി സി സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ഭാരത് ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി.

   ഐടി കമ്പനികൾ

  ഐടി കമ്പനികൾ

  പൊതുഗതാസംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ ബെംഗളൂരുവിലെ ഭൂരിഭാഗം ഐടി കമ്പനികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചില കമ്പനികളിൽ ജീവനക്കാരോട് വർക്ക് ഫ്രം ഹോം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ടാക്സി വാഹനങ്ങളും ഭാഗികമായി സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.

   സമരത്തിൽ

  സമരത്തിൽ

  പൊതുഗതാഗത രംഗത്തു നിന്നുള്ള ട്രേഡ് യൂണിയനുകളുടെ പിന്തുണ അറിയിച്ചതായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവാണ് അറിയിച്ചത്. കർണാടക ലോറി ഓണേഴ്സ് അസോസിയേഷനും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

  നഗര ജീവിതം

  നഗര ജീവിതം

  നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളും കടകളും അടഞ്ഞ് കിടക്കുകയാണ്. മൾട്ടി പ്ലക്സ് , ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയും പ്രവർത്തിക്കുന്നില്ല. നഗരത്തിൽ വിവിധയിടങ്ങളിലായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

  ലാഭം കൊയ്യുന്നവർ

  ലാഭം കൊയ്യുന്നവർ

  സ്വകാര്യ ടാക്സി സർവീസുകൾ ഭാഗികമായി സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ഊബർ, ഓല സർവീസുകൾ നിലവിലുണ്ടെങ്കിലും പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. ഓട്ടോകൾ നിരത്തിലുറങ്ങിയിട്ടിുണ്ടെങ്കിലും അമിത ചാർജ് ഈടാക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇരട്ടിയിലധികം ചാർജ്ജാണ് പലരും യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.

  ബിജെപിക്കെതിരെ

  ബിജെപിക്കെതിരെ

  കർണാടകയിൽ ബിജെപി- ജെഡിഎസ് സർക്കാർ അധികാരത്തിൽ ഇരിക്കുന്നതിനാൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് വിജയിപ്പിക്കേണ്ടത് സർക്കാരിന്റെ കൂടി ആവശ്യമാണ്. അടുത്ത വർഷം ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്രസർക്കാരിനെതിരെ പരമാവധി ജനരോഷം ഉയര്‍ത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം.

  cmsvideo
   ഭാരത ബന്ദ് ആരംഭിച്ചു, രാജ്യവ്യാപക പ്രതിഷേധം | Oneindia Malayalam
   സർക്കാർ സ്പോൺസേർഡ്

   സർക്കാർ സ്പോൺസേർഡ്

   കർണാടകയിൽ നടക്കുന്നത് കോൺഗ്രസ് സ്പോൺസേർഡ് ബന്ദാണെന്ന് ബിജെപി ആരോപിച്ചു. ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ബന്ദ് മാറ്റാൻ സർക്കാർ തന്നെ മുൻകൈയ്യെടുക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറിയും എംഎൽസിയുമായ എൻ രവികുമാർ ആരോപിച്ചു.

   English summary
   government sponsored bandh in karnataka

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more