മുട്ടുമടക്കി മോദി സർക്കാർ...!! കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും...!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര വിജ്ഞാപനം പ്രതീക്ഷിച്ചപോലെ ബിജെപി സര്‍ക്കാരിന് നേട്ടമുണ്ടാക്കിയില്ല. പകരം കേരളത്തില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമടക്കം വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായും വന്നു. ഉത്തരവ് വഴി ബീഫ് നിരോധനമാണ് കേന്ദ്രം നടപ്പാക്കിയതെന്ന് കേരളം ഉള്‍പ്പെടെ ആരോപിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. വിവാദ ഉത്തരവ് ഭേദഗതി ചെയ്‌തേക്കുമെന്നാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി തന്നെ പറയുന്നത്.

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന പുറത്തേക്ക്...!! നടനും സംവിധായകനുമായ പ്രമുഖന്റെ മൊഴിയെടുക്കും ...!!!

beff

കേന്ദ്ര വിജ്ഞാപനത്തിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തത വരുത്താന്‍ ഉത്തരവ് ഭേദഗതി ചെയ്യുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരിക്കുന്നത്. സംശയങ്ങള്‍ ദൂരീകരിച്ച ശേഷം വിജ്ഞാപനത്തില്‍ വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മാംസ വ്യാപാരം തകര്‍ക്കാനോ ആരുടേയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാനോ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി

English summary
Will Amend Cattle Order Language Urgently to clear 'Doubts' says Harsh Vardhan
Please Wait while comments are loading...