ജിഎസ്ടി വരുന്നതിന് മുമ്പ് തന്നെ മാറ്റം കണ്ടു തുടങ്ങി? രോഗികൾക്ക് ആശ്വാസം!! മരുന്ന് വില കുറയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജിഎസ്ടി ബിൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മാറ്റങ്ങൾ പ്രതിഫലിച്ചു തുടങ്ങി. രോഗികൾക്ക് ആശ്വാസമായി മരുന്ന് വില കുറഞ്ഞു. 761 മരുന്നുകളുടെ വില കുറച്ചു കൊണ്ട് രാജ്യത്തെ മരുന്ന് വില നിയന്ത്രണ അഥോറിട്ടിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം എൻപിപിഎ പുറപ്പെടുവിച്ചു.

അർബുദം, എച്ച്ഐവി, പ്രമേഹം, ആന്റിബയോട്ടിക് എന്നിവ ഉൾപ്പെടെയുള്ളവയ്ക്കാണ് വില കുറച്ചിരിക്കുന്നത്. മരുന്നുകളുടെ വിലയിൽ രണ്ടു മുതൽ മൂന്ന് ശതമാനം വരെ വില കുറയും. ഇത് രോഗികൾക്ക് വലിയ ആശ്വാസം ആകും. വില കുറയുന്നതോടെ അർബുദ രോഗികൾ ഉപയോഗിക്കുന്ന ബോർട്സോമിബിന്റെ വില 11,636 ൽ നിന്ന് 11,160 രൂപയിലെത്തും. ഡോക്സിടക്സലിന്റെ വില 10,767ൽ നിന്ന് 10,326ൽ എത്തും. ജെംസിടാബൈൻ എന്ന മരുന്നിന്റെ വിലയിലും മാറ്റമുണ്ടാകും. 206 രൂപ വരെ വ്യത്യാസമുണ്ടാകുമെന്നാണ് വിവരം.

medicine

സ്തനാർബുദ രോഗികൾക്ക് നൽകുന്ന ട്രാൻസ്റ്റുസുമാബി 56912 ൽ നിന്ന് 54582 രൂപ വരെയാക്കിയിട്ടുണ്ട്. എച്ച്ഐവി രോഗികൾക്ക് നൽകുന്ന ടെനോഫോവിർ, ലമിവുഡൈൻ, ഡരുനവിർ തുടങ്ങിയവയും കുറയും. മെറ്റ്ഫോർമിൻ ടാബ് ലെറ്റിന്റെ വില 3.31 രൂപയാക്കി കുറച്ചതു പ്രമേഹ രോഗികൾക്ക് ആശ്വാസമാകും. പാരസെറ്റമോൾ 500 എംജി ടാബ് ലെറ്റിന്റെ വിലയിലും കുറവുണ്ടാകും.

രക്ത സമ്മർദത്തിനുള്ള അറ്റോർവാസ്റ്റാറ്റിൻ, ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ, ക്ലാരിത്രോമൈസിൻ, അമോക്സിസിലിൻ എന്നിവയുടെ വിലയിലും കുറവുണ്ടാകും.

English summary
gst bill medicines price down
Please Wait while comments are loading...