ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍; പുതിയ സര്‍ക്കാര്‍ ജനുവരിയില്‍

  • Posted By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതി. അഹമ്മദാബാദില്‍ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരിയില്‍ പുതിയ നിയമസഭ ചുമതയേറ്റെടുക്കും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

വേങ്ങരയില്‍ വേവുമോ സരിതയുടെ സോളാര്‍; വിഎസ്സിനെ വെല്ലുന്ന പിണറായി തന്ത്രം!!

voting

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ ഇനി വളരെ എളുപ്പം, എല്ലാം ഓണ്‍ലൈനില്‍, ചെയ്യേണ്ടത്...

ഗുജറാത്തിലെ ബിജെപി ജനുവരി മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്താനാണ് ആവശ്യപ്പെട്ടത്. ഘട്ടം ഘട്ടമായാണോ തെരഞ്ഞെടുപ്പ് നടക്കുകയെന്നത് കമ്മീഷന്‍ വ്യക്തമാക്കിയില്ല. ഇത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സൂചന വന്നതോടെ ഗുജറാത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ ഉടന്‍ തീരുമാനിക്കും.

തുടര്‍ച്ചയായി ബിജെപി ജയിച്ചുകയറുന്ന ഗുജറാത്തില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ നേതൃത്തില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചതോടെ ബിജെപിയുടെ നില ഗുജറാത്തില്‍ കൂടുതല്‍ ഭദ്രമായിരിക്കുകയാണ്. അതേസമയം, അമിത് ഷായുടെ മകനെതിരെ അണിമതി ആരോപണം ഉയര്‍ന്നുവന്നത് ബിജെപിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gujarat assembly elections will be held in December: CEC,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്