കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹാപ്പി ഹോര്‍മോണ്‍' ക്യാന്‍സര്‍ രോഗാണുവിനെ കൊല്ലുമെന്ന് പുതിയ പഠനം

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: പതിനാലു വര്‍ഷത്തെ പഠനത്തിനൊടുവില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ആയുധവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാര്‍ എത്തി. കൊല്‍ത്തത്തയില്‍ ജനിച്ച രണ്ട് ശാസ്ത്രജ്ഞന്‍മാരാണ് ക്യാന്‍സറിനു പരിഹാരം കണ്ടുപിടിച്ചിരിക്കുന്നത്. ഡൊപ്പാമിന്‍ എന്ന രാസവസ്തു, ഇതിനു ഇവര്‍ പേര് നല്‍കിയിരിക്കുന്നത് ഹാപ്പി ഹോര്‍മോണ്‍ എന്നാണ്.

എലികളില്‍ നടത്തിയ പരിശോധകള്‍ക്കൊടുവിലാണ് തങ്ങളുടെ പരീക്ഷണം വിജയിച്ചു എന്നു ഉറപ്പുവരുത്തിയതെന്ന് ശാസ്ത്രജ്ഞന്‍മാരായ പാര്‍ത്ത ദാസ്ഗുപ്തയും സുജ്ത് ബാസുവും പറയുന്നു.

19-1

ഈ മരുന്നു മനുഷ്യ ശരീരത്തില്‍ ഉപയോഗിച്ച് വിജയിക്കുകയാണെങ്കില്‍ ക്യാന്‍സര്‍ രോഗത്തെ ഈ ലോകത്തുനിന്നു തന്നെ തുടച്ചു നീക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറയുന്നു. മനുഷ്യരില്‍ ഈ പരീക്ഷണം വിജയിച്ചാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കീമോ കോഴ്‌സ് വെറും 25 രൂപയ്ക്ക് ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

പാര്‍ത്ത ദാസ്ഗുപ്ത ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ ആണ്. സുജിത് ബാസു വെസ്‌നര്‍ മെഡിക്കല്‍ സെന്റര്‍, ഓഹിയോ സര്‍വകലാശാല പ്രൊഫസറാണ്. ഈ കണ്ടുപിടിത്തം ഒരുപക്ഷേ, മെഡിക്കല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തല്‍ ആകാം.

English summary
A 14-year study by two Kolkata-born scientists has led them to discover that dopamine -known as the happy hormone -can also kill tumours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X